Header Ads

Header ADS

സംഘടിതമായി ടയര്‍ വില കൂട്ടി. അഞ്ച് വന്‍കിട കമ്പനികള്‍ക്ക് 1788 കോടി രൂപ പിഴചുമത്തി

CCI Imposes Hefty Penalty On 6 tire manufacturers for cartelization

ഓഫ് റോഡ് ഡ്രൈവിങ്ങിനും ദുര്‍ഘടംപിടിച്ച വഴികളില്‍ ഓടിക്കുന്ന വാഹനങ്ങൾക്കും ഉപയോഗിക്കുന്ന ക്രോസ് പ്ലൈ ടയറുകളുടെ വില സംഘടിതമായി കൂട്ടാന്‍ ശ്രമിച്ചതിന് അഞ്ച് വന്‍കിട ടയര്‍ കമ്പനികള്‍ക്ക് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി സി ഐ) 1788 കോടി രൂപ പിഴചുമത്തി. ഇവരുടെ സംഘടനയായ ആത്മയ്ക്കും (ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍) പിഴയ ചുമത്തിയിട്ടുണ്ട്.

എം ആര്‍ എഫ് (622.09 കോടി), അപ്പോളോ ടയേഴ്‌സ് (425.53 കോടി), സിയാറ്റ് (252.16 കോടി), ജെ കെ. ടയേഴ്സ് (309.95 കോടി), ബിര്‍ള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. സംഘടനയായ ആത്മയുടെ പിഴ 8.4 ലക്ഷം രൂപ മാത്രമാണ്. 2018 ഓഗസ്റ്റ് 31-നാണ് സി സി ഐ ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. എന്നാല്‍, ഈ ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഉണ്ടായിരുന്നു. ഈ സ്റ്റേ ഡിവിഷന്‍ ബെഞ്ച് ജനുവരി ആറിന് തള്ളുകയും തുടര്‍ന്ന്, ടയർ കമ്പനികൾ സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിനൽകി. എന്നാൽ പ്രത്യേകാനുമതി ഹര്‍ജിയും തള്ളിയതിനെത്തുടര്‍ന്നാണ് സി സി ഐ ഉത്തരവ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നത്.

വിപണിയില്‍ കൃത്രിമമായി വില ഉയർത്തുന്നതും താഴ്ത്തുന്നതുമായ സാഹചര്യം വ്യാപാരികൾ ശ്രുസ്തിക്കുന്നത് തടയുക എന്നതാണ് സി സി ഐ യുടെ ദൗത്യം. ഏത് ഉത്പന്നമായാലും മത്സരമുണ്ടാകുമ്പോള്‍ വിലകുറയുകയും ഉപഭോക്താവിന് ഗുണമാകുകയുംചെയ്യും. എന്നാൽ ഒരേ ഉത്പന്നം വില്‍ക്കുന്ന കമ്പനികള്‍ സംഘടിതമായി വില ഉയർത്താൻ നിതീരുമാനിച്ചാൽ ഉപഭോക്താവിനാണ് നഷ്ടം. ഈ തത്ത്വത്തിലധിഷ്ഠിതമായ നിയമങ്ങള്‍ ലംഘിച്ചതിനാണ് ടയർ കമ്പനികൾക്കെതിരെ നടപടി വന്നത്. ഇതുസംബന്ധിച്ച് ഓള്‍ ഇന്ത്യ ടയര്‍ ഡീലേഴ്സ് ഫെഡറേഷനാണ് (എ ഐ ടി ഡി എഫ്) പരാതി നല്‍കിയത്. ഉത്തരവ് ചോദ്യംചെയ്ത് നാഷണല്‍ കമ്പനിനിയമ അപ്പലേറ്റ് ട്രിബ്യൂണലിനെ (എന്‍ സി എല്‍ എ ടി) സമീപിക്കാനൊരുങ്ങുകയാണ് ടയർ കമ്പനികള്‍.

എന്താണ് ക്രോസ് പ്ലൈ ടയറും റേഡിയല്‍ ടയറും?

ടയറിനെ പ്ലൈ അഥവാ ഫേബ്രിക് പൊതിയുന്ന രീതിയാണ് ഇവ തമ്മിലുള്ള വ്യത്യാസം. നൈലോണ്‍, പോളിസ്റ്റര്‍, പോളിഗ്ലാസ് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന ഫാബ്രിക്. ലംബമായി ഏതാണ്ട് 90 ഡിഗ്രിയിലാണ് ചുറ്റുന്നതെങ്കില്‍ അവ റേഡിയല്‍ ടയര്‍. പ്രത്യേക കോണില്‍ അങ്ങോട്ടുമിങ്ങോട്ടുമാണ് ചുറ്റുന്നതെങ്കില്‍ അവ ക്രോസ് പ്ലൈ അഥവാ ബയാസ് ടയര്‍. നല്ല റോഡുകള്‍ ഉദ്ദേശിച്ചുള്ളവയാണ് റേഡിയല്‍ ടയര്‍. കാറുകളിലും മറ്റും ഉപയോഗിക്കുന്നത് ഇതാണ്. ദുര്‍ഘട റോഡുകളിലൂടെ ഓടിക്കാനാണ് ക്രോസ് പ്ലൈ ടയറുകള്‍ ഉപയോഗിക്കുന്നത്. ട്രക്കുകളിലാണ് കൂടുതല്‍ കാണുക.

The Competition Commission of India (CCI) has fined five major tire companies Rs 1788 crore for systematically raising the prices of cross-ply tires used for off-road driving. Their organization ATMA (Automotive Tire Manufacturers Association) has also been fined.

MRF (622.09 crore), Apollo Tires (425.53 crore), CEAT (252.16 crore), J.K. Tires (Rs 309.95 crore) and Birla Tires (Rs 178.33 crore) were fined Rs. The fine of the organization ATMA is only Rs 8.4 lakh. The CCI issued its final order on August 31, 2018. However, this order had a stay order of the Madras High Court. This stay was rejected by the Division Bench on January 6, after which the tire companies petitioned for special leave in the Supreme Court. However, the CCI order came into effect yesterday after the special leave petition was also rejected.

The mission of the CCI is to prevent traders from artificially inflating and lowering prices in the market. When there is competition for any product, the price goes down and the consumer benefits. But if companies selling the same product decide to raise prices in an organized way, the consumer loses. The tire companies were prosecuted for violating these principled rules. The complaint was lodged by the All India Tire Dealers Federation (AITDF). Tire companies are preparing to approach the National Company Law Appellate Tribunal (NCLAT) questioning the order.

No comments

Powered by Blogger.