Header Ads

Header ADS

റഷ്യ യുക്രൈയിനെതിരെ യുദ്ധം തുടങ്ങി. 50 മരണം

കിഴക്കൻ മേഖലയിൽ പ്രത്യേക സൈനിക നടപടിയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ അനുമതി നൽകിയതിന് പിന്നാലെ യുക്രൈയിൻ നഗരങ്ങളിൽ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തുകയും റഷ്യൻ സൈനികരെ തെക്കൻ തീരത്ത് അണിനിരത്തുകയും ചെയ്‌തു. റഷ്യൻ സ്റ്റേറ്റ് ടിവി വഴി പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്തതിന്  തൊട്ടുപിന്നാലെ, യുക്രൈയിൻ തലസ്ഥാനമായ കീവിൽ പുലർച്ചെ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു. തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിന് സമീപം വെടിയൊച്ചകൾ മുഴങ്ങിയതായും, നഗരത്തിന് മുകളിൽ സൈറണുകൾ കേട്ടതായും  ഇൻ്റർഫാക്സ് വാർത്താ ഏജൻസി പറഞ്ഞു.

"പുടിൻ ഇപ്പോൾ യുക്രൈയിനിലേക്ക് ഒരു സമ്പൂർണ അധിനിവേശം ആരംഭിച്ചു. സമാധാനപരമായ യുക്രൈയിൻ നഗരങ്ങൾ ഇപ്പോൾ റഷ്യൻ ആക്രമണ ഭീഷണിയിലാണ്. ഇത് യാതൊരു പ്രകോപനവുമില്ലാതെ തുടങ്ങിയ  യുദ്ധമാണ്. യുക്രൈയിൻ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാൻ കഴിയും, തടയണം. പ്രവർത്തിക്കാനുള്ള സമയമാണിത്." എന്ന് യുക്രൈയിൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വിറ്ററിൽ പറഞ്ഞു.

"യാതൊരു പ്രകോപനവും ഇല്ലാതെ അന്യായമായി റഷ്യൻ സൈനിക സേനയുടെ ആക്രമണം നേരിടുന്ന യുക്രൈയിൻ ജനങ്ങൾക്കൊപ്പം തൻ്റെ പ്രാർത്ഥനകൾ ഉണ്ടെന്ന്" യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.എന്നാൽ, നാറ്റോ സഖ്യത്തിൻ്റെ കിഴക്കോട്ടുള്ള വിപുലീകരണം അവസാനിപ്പിക്കണമെന്നും, യു എസ്ൻ്റെ നേതൃത്വത്തിലുള്ള അറ്റ്ലാൻ്റിക് സൈനിക സഖ്യത്തിലെ യുക്രൈയിൻ അംഗത്വം അംഗീകരിക്കാനാകില്ല എന്നുമുള്ള നിലപാട് പൂട്ടിൻ ആവർത്തിക്കുകയും ചെയ്തു. 44 ദശലക്ഷം ജനങ്ങളുള്ള ഒരു ആധുനിക ജനാധിപത്യ രാജ്യമായ യുക്രൈയിനിൽ  നിന്ന് ഉയർന്നുവരുന്ന ഭീഷണികളെ സ്വയം പ്രതിരോധിക്കുകയല്ലാതെ റഷ്യയ്ക്ക് മറ്റൊരു മാർഗവുമില്ലെന്നും അതിനാലാണ് സൈനിക നടപടിക്ക് താൻ അംഗീകാരം നൽകിയതെന്നും പുട്ടിൻ പറഞ്ഞു.

"ആധുനിക യുക്രൈയിൻ പ്രദേശത്ത് നിന്ന് ഉയർന്നുവരുന്ന നിരന്തരമായ ഭീഷണിയിൽ റഷ്യയ്ക്ക് സുരക്ഷിതത്വവും വികസനവും നിലനിൽപ്പും സാധ്യമല്ല," പുടിൻ പറഞ്ഞു. "രക്തച്ചൊരിച്ചിലിൻ്റെ എല്ലാ ഉത്തരവാദിത്തവും യുക്രൈയിൻ ഭരണകൂടത്തിൻ്റെ മാത്രമായിരിക്കും" പുട്ടിൻ പറഞ്ഞു. നിലവിൽ റഷ്യൻ സൈനിക നടപടിയുടെ മുഴുവൻ വ്യാപ്തിയും ഉടനടി വ്യക്തമല്ല, എന്നാൽ പുടിൻ പറഞ്ഞു: "ഞങ്ങളുടെ പദ്ധതികളിൽ യുക്രൈയിൻ പ്രദേശങ്ങളുടെ അധിനിവേശം ഉൾപ്പെടുന്നില്ല. ഞങ്ങൾ ബലപ്രയോഗത്തിലൂടെ ഒന്നും അടിച്ചേൽപ്പിക്കാൻ പോകുന്നില്ല."

ന്യൂയോർക്കിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നപ്പോൾ, ജനങ്ങളെ സംരക്ഷിക്കാൻ റഷ്യൻ സേനയോട് താൻ ഉത്തരവിട്ടതായും ആയുധം താഴെവെക്കാൻ ഉക്രേനിയൻ സൈന്യത്തോട് അഭ്യർത്ഥിച്ചതായും പുടിൻ പറഞ്ഞു. യുക്രൈയിൻ നിർമിതി കൾക്കെതിരെയും അതിർത്തി കാവൽക്കാർക്ക് നേരെയും റഷ്യ മിസൈൽ ആക്രമണം നടത്തിയെന്നും പല നഗരങ്ങളിലും സ്ഫോടന ശബ്ദം കേട്ടിട്ടുണ്ടെന്നും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ടെന്നും യു എസ് പ്രസിഡൻ്റ്  ബൈഡനുമായി ടെലിഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച റിസർവ് വാദികളെ വിളിച്ചിരുന്നു.

റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ കിഴക്ക് ഉക്രേനിയൻ നിയന്ത്രണത്തിലുള്ള ഷാസ്റ്റിയ പട്ടണത്തിൽ ആക്രമണം നടത്തിയതായി റഷ്യയുടെ ഇൻ്റർഫാക്സ് വാർത്താ ഏജൻസി പറഞ്ഞു, കൂടാതെ കിഴക്കൻ ഉക്രേനിയൻ നഗരമായ ഡൊനെറ്റ്‌സ്കിലും സ്ഫോടനങ്ങൾ ഉണ്ടായി. പുട്ടിൻ്റെ അഭിസംബോധനയ്ക്ക് ശേഷം ഡോളറിൻ്റെയും  സ്വർണ്ണത്തിൻ്റെയും വിനിമയ നിരക്ക് ഉയർന്നു. 2014 ന് ശേഷം ആദ്യമായി ബ്രെൻ്റ ഓയിൽ ബാരലിന് 100 ഡോളർ കടന്നു.

"ഈ ആക്രമണം വരുത്തുന്ന ഓരോ മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി, അമേരിക്കയും അതിൻ്റെ സഖ്യകക്ഷികളും പങ്കാളികളും ഐക്യത്തോടെയും കൃത്യമായ രീതിയിലും ഈ വിഷയത്തിൽ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയാക്കുമെന്നും," ബൈഡൻ പറഞ്ഞു.

നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്, യുക്രൈയിനെതിരായ റഷ്യയുടെ "വിവേചനരഹിതവും പ്രകോപനരഹിതവുമായ ആക്രമണത്തെ" ശക്തമായി അപലപിച്ചു, മോസ്കോയുടെ "ആക്രമണാത്മക നടപടികളുടെ" അനന്തരഫലങ്ങൾ നേരിടാൻ നാറ്റോ സഖ്യകക്ഷികൾ യോഗം ചേരുമെന്ന് പറഞ്ഞു. റഷ്യൻ നേതാവ് സൈനിക നടപടി പ്രഖ്യാപിച്ചതിന് ശേഷം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പുടിനോട് "മനുഷ്യത്വത്തിൻ്റെ പേരിൽ" യുദ്ധം അവസാനിപ്പിക്കാൻ അവസാന നിമിഷം അഭ്യർത്ഥിച്ചു.

“പ്രസിഡൻ്റ പുടിൻ, മനുഷ്യത്വത്തിൻ്റെ പേരിൽ, നിങ്ങളുടെ സൈന്യത്തെ തിരികെ വിളിക്കൂ,” സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം സംസാരിക്കവെ ഗുട്ടെറസ് പറഞ്ഞു.

 

ഒരു യുദ്ധത്തിൻ്റെ അനന്തരഫലങ്ങൾ യുക്രൈയിന് വിനാശകരവും, ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

തൻ്റെ രാജ്യം ഉക്രേനിയൻ ജനതയ്‌ക്കെതിരെയല്ല, മറിച്ച് കൈവിലെ സൈന്യാധിപനെതിരെയാണ് ആക്രമണം നടത്തുന്നതെന്ന് റഷ്യയുടെ യുഎൻ പ്രതിനിധി പറഞ്ഞു. ഉക്രെയ്‌ൻ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുകയും സിവിലിയൻ ഫ്ലൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

Russian troops have launched a series of missile strikes on Ukrainian cities and deployed Russian troops along the southern coast, following Russian President Vladimir Putin's approval of special military operations in the eastern region. Reuters reports that shortly after Putin addressed the nation on Russian state TV, he heard the sound of explosions in the Ukrainian capital, Kiev. The Interfax news agency said gunshots were heard near the capital's main airport and sirens were heard over the city.

"Putin has now begun a complete invasion of Ukraine. Peaceful Ukrainian cities are now under threat of Russian aggression. This is a war that began without any provocation. Ukraine will defend itself and win. The world can and must stop Putin. Ukraine's Foreign Minister Dmitry Culeba said on Twitter.

US President Joe Biden has said he "prays with the Ukrainian people that the Russian military is unjustly attacking them without provocation." Putin said Russia had no choice but to defend itself against emerging threats from Ukraine, a modern democracy with a population of 44 million.

"Russia's security, development and survival are not possible under the constant threat posed by modern-day Ukraine," Putin said. "All responsibility for the bloodshed lies with the Ukrainian government," Putin said. At present, the full extent of Russian military action is not immediately clear, but Putin said: "Our plans do not include the occupation of Ukrainian territories. We are not going to impose anything by force."

During an emergency meeting of the UN Security Council in New York, Putin said he had ordered Russian troops to protect civilians and called on Ukrainian forces to lay down their arms. Ukrainian President Volodymyr Selensky has said that Russia has launched missile strikes on Ukrainian structures and border guards, and that explosions have been heard in several cities. He said the country had declared martial law and had spoken by telephone with US President Biden. Reserve plaintiffs were called in on Wednesday.

Russia's Interfax news agency says Russian-backed separatists have attacked the eastern Ukrainian-held city of Shastia, and that there have been bombings in the eastern Ukrainian city of Donetsk. The exchange rate of the dollar and gold rose after Putin's address. For the first time since 2014, Brent oil has crossed $ 100 a barrel.

"Russia alone is responsible for every death or damage caused by this attack. The United States and its allies and partners will respond to this issue in a united and precise manner. The world will hold Russia accountable," Biden said.

NATO Secretary-General Jens Stoltenberg strongly condemned Russia's indiscriminate and unprovoked attack on Ukraine, saying NATO allies would convene to face the consequences of Moscow's "aggressive actions." After the Russian leader announced military action, UN Secretary General Antonio Guterres called on Putin at the last minute to end the war "in the name of humanity."

"President Putin, in the name of humanity, call back your troops," Guterres said after a Security Council meeting.

UN Secretary-General Antonio Guterres has said that the consequences of a war could be devastating for Ukraine and have a far-reaching impact on the global economy. Russia's UN envoy has said his country is not attacking the Ukrainian people, but the army chief in Kyiv. Ukraine closes its airspace and imposes restrictions on civilian flights.

No comments

Powered by Blogger.