കോൺഗ്രസിൻ്റെ ഉരുക്ക് കോട്ട പിടിച്ചെടുത്ത് ആം ആദ്‌മി
കോൺഗ്രസിൻ്റെ ഉരുക്ക് കോട്ട പിടിച്ചെടുത്ത് ആം ആദ്‌മി പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് പിടിച്ചെടുത്ത് ആം ആദ്‌മി പാർട്ടി കരുത്ത് തെളിയിച്ചു. ആം ആദ്‌മി പാർട്ടിയുടെ പഞ്ചാബിലെ മുന്നേറ്റം ആധികാരികമാണ്. കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കോൺഗ്രസ്സിൻ്റെ പിസിസി പ്രസിഡൻ്റ് നവജ്യോത് സിങ് സിദ്ദുവും മുൻ മുഖ്യമന്ത്രി ഛന്നിയും ഉൾപ്പടെയുള്ള വൻ മരങ്ങൾ കടപുഴകി വീണു. 117 ഇൽ 92 സീറ്റ് നേടി കോൺഗ്രസ്സും ബിജെപിയും ഉൾപ്പടെയുള്ള മറ്റ് കക്ഷികളെ നിഷ്പ്രഭരാക്കിയിരിക്കുകയാണ് ആം ആദ്‌മി. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട് ആം ആദ്‌മിക്ക്. കോൺഗ്രസ്സ് 18 സീറ്റെന്ന അതി ദയനീയാവസ്ഥയിലേക്ക് കൂപ്പ് കുത്തി. തിരഞ്ഞെടുപ്പ് നടന്ന 5ഇൽ നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ വന്നപ്പോൾ പഞ്ചാബിൽ സ്ഥിതി അതി ദയനീയമാണ്. ആകെ 2 സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. കാർഷിക നിയമവും അതേത്തുടർന്നുണ്ടായ ഐതിഹാസിക കർഷക സമരവും പഞ്ചാബിൽ ബിജെപിയുട മോഹങ്ങൾ ചുട്ടെരിച്ചു.
പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയുടെ വോട്ട് ഷെയർ 42.01 % ആണ്. കോൺഗ്രസ്സിന് 22.98% വോട്ട് നേടിയപ്പോൾ 6.60% വോട്ട് നേടാനേ ബിജെപിക്ക് ആയുള്ളൂ.
The Aam Aadmi Party seizes the steel fort of the Congress. The Aam Aadmi Party (AAP) has proved its mettle by capturing Punjab in the Assembly elections. The progress of the Aam Aadmi Party in Punjab is authentic. Large trees fell, including Captain Amarinder Singh, who left the Congress as an independent, and Congress PCC president Navjot Singh Sidhu and former chief minister Channi. The Aam Aadmi Party (AAP) has won 92 of the 117 seats, leaving the other parties, including the Congress and the BJP, in the lurch. The Aam Aadmi Party has a two-thirds majority. The Congress plunged to a deplorable state of 18 seats. The situation in Punjab was deplorable when the BJP came to power in four of the five states where elections were held. The BJP won only 2 seats in total. The agricultural law and the ensuing legendary farmers' agitation ignited the BJP's ambitions in Punjab.
In Punjab, the Aam Aadmi Party has a vote share of 42.01%. While the Congress got 22.98% of the vote, the BJP got only 6.60% of the vote.
No comments