ഉത്തർപ്രദേശിൽ വീണ്ടും താമര വിരിയിച്ച് യോഗി
ഉത്തർപ്രദേശിൽ വീണ്ടും താമര വിരിഞ്ഞപ്പോൾ കോൺഗ്രസ്സ് അക്ഷരാർത്ഥത്തിൽ ഇല്ലാണ്ടായി. 403 സീറ്റിൽ 255 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെ യോഗി വീണ്ടും അധികാരത്തിൽ വരുമ്പോൾ കോൺഗ്രസ്സ് വെറും രണ്ട് സീറ്റിലേക്ക് ഒതുങ്ങി. മായാവതിയുടെ ബിസ്‌പിയാണ് അതിലും ദയനീയ അവസ്ഥയിൽ, ഒറ്റ സീറ്റിലാണ് അവർക്ക് വിജയിക്കാനായത്. എന്നാൽ അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടി ഇത്തവണ 128 സീറ്റ് നേടി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി മാറി. എന്നാൽ യോഗിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്ക് ഇത്തവണ 57 സീറ്റിൻ്റെ കുറവുണ്ടായപ്പോൾ എസ്പി കഴിഞ്ഞ തവാതത്തേതിലും മൂന്ന് ഇരട്ടി സീറ്റ് വർധിപ്പിച്ചു. അഖിലേഷ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച് ജയിച്ചു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. 2012ഇൽ ലോക്‌സഭാ അംഗം ആയിരിക്കെയാണ്, രാജിവെച്ച് മുഖ്യമന്ത്രി ആവുന്നത്. തുടർന്ന് ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിലേക്ക് എം എൽ എമാരാൽ തിരഞ്ഞെടുക്കപെടുകയാണ് ചെയ്തത്. യോഗിയും ലോക്‌സഭാ അംഗത്വം രാജിവെച്ച് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ഇതേ പാതയാണ് കഴിഞ്ഞ തവണ പിന്തുടർന്നത്. ഇത്തവണ യോഗി ഘോരക്പുരിൽനിന്നും അഖിലേഷ് കാർഹാലിൽ നിന്നും വിജയിച്ചാണ് നിയമസഭയിൽ എത്തുന്നത്. കാർഷിക നിയമവും അതേത്തുടർന്നുണ്ടായ ഐതിഹാസിക കർഷക സമരവും ബിജെപിയുടെ സീറ്റെണ്ണം കുറയാൻ ഇടയാക്കി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
- BJP+270
- SP+128
- OTH2
- INC2
- BSP1
BJP & OTH | SP & OTH | BSP | OTH | INC |
312 | 47 | 19 | 9 | 7 |
No comments