Header Ads

Header ADS

യുക്രൈനിലെ ഇന്ത്യൻ എംബസി അടച്ചു

യുക്രൈനിലെ ഇന്ത്യൻ എംബസി അടച്ചു | Indian embassy in Ukraine closed


യുക്രൈനിലെ ഇന്ത്യൻ എംബസി അടച്ചു. ഇന്ന് രാവിലെ ലഭ്യമായ ഏത് മാർഗവും സ്വീകരിച്ച് എല്ലാ ഇന്ത്യക്കാരോടും യുക്രൈൻ തലസ്ഥാനമായ കീവ് വിടാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് കീവിലെ ഇന്ത്യൻ എംബസി അടച്ചത്. റഷ്യൻ ആക്രമണം ശക്തമായതിനെ തുടർന്നാണ് നടപടി. യുക്രൈനിലെ ഇന്ത്യൻ അംബാസിഡർ അടക്കമുള്ള എംബസി ഉദ്യോഗസ്ഥർ യുക്രൈനിൻ്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങുന്നതായും ദേശീയ മാധ്യമമായ എൻ ഡി ടി വി റിപ്പോർട് ചെയ്യുന്നു. കീവിൽ ഇന്ത്യക്കാർ ആരും തുടരുന്നില്ല എന്ന് ഉറപ്പാക്കിയതിന് പിന്നാലെയാണ് എംബസി അടച്ചത്.

Indian embassy in Ukraine closed. The Indian embassy in Kiev was closed  all Indians were advised to leave the Ukrainian capital, Kiev, by any means available. The move comes as Russian aggression intensifies. NDTV reports that embassy officials, including the Indian ambassador to Ukraine, are moving to the western border of Ukraine.

No comments

Powered by Blogger.