മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും മുസ്ലിം ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡൻ്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. തങ്ങളുടെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം.
1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.
1973ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് രൂപീകരിച്ചപ്പോള്‍ അതിൻ്റെ സ്ഥാപക പ്രസിഡൻ്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരൻ്റെ മരണശേഷം, ആ ഒഴിവില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. കൊയിലാണ്ടി അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തി സുഹറയാണ് ഭാര്യ. മക്കള്‍- നയീം അലി ശിഹാബ് തങ്ങള്‍, മുയീന്‍ അലി ശിഹാബ് തങ്ങള്‍,സാജിദ, ശാഹിദ. മരുമക്കള്‍- നിയാസ് അലി ജിഫ്രി, സയ്യിദ് ഹബീബ് സഖാഫ്. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, കുഞ്ഞിബീവി എന്നിവര്‍ സഹോദരങ്ങളാണ്.
Syed Hyder Ali Shihab Thangal (74), State President of the Muslim League and a Muslim spiritual leader, passed away here today. She had been undergoing treatment for cancer for a long time. He died at a private hospital in Angamaly. He is also the Vice President of Samastha and the Managing Director of Chandrika, the mouthpiece of the Muslim League. Their bodies will be laid to rest at Malappuram Town Hall at 5 pm today. Burial will be at 9 am tomorrow at Panakkad Jummaath Church graveyard.
He was born on June 15, 1947. Hyder Ali took over the presidency of the Muslim League in August 2009 following the death of his brother Syed Muhammad Ali Shihab. He continued in this position for 13 years. He was the Malappuram district president of the Muslim League for 25 years.
No comments