Header Ads

Header ADS

യുദ്ധം അവസാനിപ്പിക്കണം. നഫ്താലി ബെന്നെറ്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തി

യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. റഷ്യയുമായി ഇസ്രയേലിനുള്ള നല്ല ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഗുണം ചെയ്യുമെന്നും അതിനാൽ ഇടപെടണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബെന്നെറ്റ് മോസ്‌കോയിൽ എത്തിയത്.

അതേസമയം, രണ്ട് നഗരങ്ങളിൽ താല്‍കാലിക വെടിനിര്‍ത്തലിനുശേഷം റഷ്യ ആക്രമണം പുനരാരംഭിച്ചു. യുക്രൈൻ നഗരങ്ങളായ മരിയുപോളിലും കീവിലും ഹര്‍കീവിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. മരിയുപോളിലെ സ്ഥിതി ഗുരുതരമാണെന്നുംകഴിഞ്ഞ ദിവസത്തെ വെടിനിർത്തൽ ഗുണം ചെയ്തില്ലെന്നും മരിയുപോൾ മേയർ പറഞ്ഞു. നഗരത്തിൽ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയിരിക്കുകയാണെന്നും മേയർ ആരോപിച്ചു.

അതിനിടെ, വീസ, മാസ്റ്റർ കാർഡുകൾ റഷ്യൻ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി. റഷ്യയിൽ വിതരണം ചെയ്ത കാർഡുകൾ രാജ്യത്തിന് പുറത്ത് ഉപയോഗിക്കാൻ കഴിയില്ല. മറ്റു രാജ്യങ്ങളിലെ കാർഡുകൾ റഷ്യയിലും പ്രവർത്തന രഹിതമായിരിക്കുമെന്നും കമ്പനികൾ വ്യക്തമാക്കി.

Israeli Prime Minister Naphtali Bennett has met with Russian President Vladimir Putin in the Kremlin to demand an end to the war against Ukraine. Ukraine has said that Israel's good relations with Russia would help end the war. It was after this that Bennett arrived in Moscow.

Meanwhile, Russia resumed attacks after a temporary ceasefire in two cities. Russia continues to launch heavy attacks on the Ukrainian cities of Mariupol, Kiev and Harkiv. The mayor of Mariupol said the situation in Mariupol was serious and the ceasefire of the previous day had not helped. Water and electricity were cut off in the city. The mayor also accused Russia of holding four million people hostage. Meanwhile, Visa and MasterCard have limited the service of Russian banks. Cards issued in Russia cannot be used outside the country. Cards from other countries will also be deactivated in Russia, the companies said.

No comments

Powered by Blogger.