ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ളവരെ 130 ബസുകളിയായി ഒഴിപ്പിക്കാന്‍ റഷ്യ; മോദി ഉന്നതതല യോഗംവിളിച്ചു
ക്രൈനിലെ ഖര്‍ഖീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെയുൾപ്പടെയുള്ള വിദേശികളെഒഴിപ്പിക്കാനായി റഷ്യ 130 ബസുകള്‍ സജ്ജമാക്കിയതായി റിപ്പോർട്ട്. ബെല്‍ഗർഡ് മേഖലയിലെ നഖേദ്ക, സുഡ്‌സ എന്നീ ചെക്ക് പോയൻ്റുകളില്‍ നിന്ന് ബസുകള്‍ പുറപ്പെടുമെന്ന് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെൻ്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായില്‍ മിസിൻ്റ്സേവ് അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രതിനിധിസംഘം ബെല്‍ഗർഡില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ബസുകളില്‍ ചെക്ക് പോസ്റ്റുകളിൽ എത്തുന്നവര്‍ക്ക് റഷ്യന്‍ സൈന്യം താത്ക്കാലിക താമസസൗകര്യവും വിശ്രമവും ഭക്ഷണവും നൽകും. ആരോഗ്യപ്രശ്നമുള്ളവർക്ക് വൈദ്യ സഹായവും നല്‍കുമെന്ന് കേണല്‍ ജനറല്‍ മിഖായില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബെല്‍ഗർഡില്‍ എത്തിച്ച ശേഷം ഇവിടെനിന്ന് വിമാനമാര്‍ഗം അതാത് രാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. ഇതിനായി റഷ്യന്‍ സൈനിക വിമാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി ഏകദേശം 600-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 7000-ല്‍ അധികം വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒഴിപ്പിക്കലിന് മനുഷ്യത്വ ഇടനാഴി സൃഷ്ടിക്കുംഇതിനിടെ, യുക്രൈനിലെ നിലവിലെ സ്ഥിതിഗതികളും ഇന്ത്യന്‍ പൗരന്‍മാരുടെ ഒഴിപ്പിക്കലും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗംചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതിന് പിന്നാലെയാണ് മോദി ഉന്നതതല യോഗം വിളിച്ചത്. യുദ്ധം ആരംഭിച്ച ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അഞ്ചാമത്തെ യോഗമാണിത്.
No comments