സുബൈർ വധം രാഷ്ട്രീയ പ്രതികാരം; ശ്രീനിവാസ് വധത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു
'തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സുബൈറെന്ന് സഞ്ജിത്ത് പറഞ്ഞിരുന്നു ', കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ പ്രതികാരം - പോലീസ്
എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പ്രതികാര നടപടിയെന്നും, ശ്രീനിവാസ് വധത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായും എ ഡി ജി പി വിജയ് സഖറെ. സുബൈർ വധകേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണാണെന്ന് വിജയ് സാഖറെ പറഞ്ഞു. രമേശ്, അറുമുഖം, ശരവണന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ ബിജെപി-ആർ എസ് എസ് പ്രവർത്തകർക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വാദം തള്ളുന്നതാണ് പോലീസ് നിലപാട്. ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സുബൈറിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും, അത് നടക്കാത്തതിനെ തുടര്‍ന്നാണ് 15ന് കൊലപാതകം നടത്തിയത് എന്നും പോലീസ് പറയുന്നു.
2021 നവംബര്‍ 15ന് ആർ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് സുബൈറിന്റെ കൊലപാതകമെന്നും എ ഡി ജി പി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആണെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. സഞ്ജിത് വധക്കേസിൽ സുബൈറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിലെ പ്രതികാരം തന്നെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും അപ്പോഴേ കൂടുതൽ കാര്യങ്ങൾ ബോധ്യമാവുകയുള്ളു എന്നും എ ഡി ജി പി പറഞ്ഞു. ഇതിന് ശേഷം മാത്രമേ ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും വിജയ് സാഖറെ പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോള്‍ അറസ്റ്റിലായവർ. ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും, ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാൽ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസ് വധത്തിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഉര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക സംഘങ്ങളായാണ് അന്വേഷണമെന്നും വിജയ് സാഖറെ പറഞ്ഞു. എന്നാല്‍ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കൃത്യത്തില്‍ എത്ര പ്രതികളുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അത് ഒളിവില്‍ കഴിയുന്ന പ്രതികളെ സഹായിക്കുന്ന നിലപാടായി മാറുമെന്നും വിജയ് സാഖറെ പറഞ്ഞു.
Sanjit had said that 'Subair would responsible if anything happened to him', Political revenge behind the murder - Police
ADGP Vijay Sakhare has said that the killing of SDPI activist Subair was a political retaliation and identified the culprits in Srinivas' murder. Three accused have been arrested in the Subair murder case. Vijay Sakhar said all the three were RSS activists. Ramesh, Arumugham and Saravanan were arrested. BJP state president K Surendran has denied any involvement of BJP-RSS activists in the killings. According to police, Subair was planned to be killed on April 8 and 9, but failed to do so.
The ADGP said Subair's murder was in retaliation for the killing of RSS activist Sanjit on November 15, 2021. Before he was killed, Sanjith had told Ramesh that Subair was responsible for anything that happened to him. Zubair questioned by police in Sanjit murder case Subair was killed in retaliation. The ADGP said that now the accused will be taken into custody and further questioned and only then will more be ascertained. "Only after this will there be more clarity on the conspiracy," he said. They are now the direct participants in the accuracy. He said that the culprits in the case of Srinivasan's murder have been identified and the investigation into the case is progressing and no further details can be said at present.
At the same time, Vijay Sakhar said that the probe was being carried out by special teams that had intensified their efforts to nab the culprits in the murder of RSS worker Srinivas. However, Vijay Sakhar said that it was not possible to say at present how many accused were involved in the killing of Srinivasan and that it would help the absconding accused.
No comments