പാലക്കാട് കൊലപാതക പരമ്പര. SDPI, RSS പ്രവർത്തകർ വെട്ടേറ്റ് മരിച്ചു
പാലക്കാട് വീണ്ടും രാഷ്ട്രീയ കൊലപാതക പരമ്പര. RSS, SDPI പ്രവർത്തകർ വെട്ടേറ്റ് മരിച്ചു.
പാലക്കാട് എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ വെള്ളിയാഴ്ച്ച വെട്ടിക്കൊന്നതിന് പിന്നാലെ, പാലക്കാട് നഗരത്തിലെ മേലാമുറിയി ആർ എസ് എസ് നേതാവിനെ കടയിൽ കയറി വെട്ടിക്കൊന്നു. കുപ്പിയോട് സ്വദേശി സുബൈര്‍ ആണ് വെള്ളിയാഴ്ച്ച കൊല്ലപ്പെട്ടത്. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസാണ് ഇന്ന് വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ കാറിലെത്തിയ സംഘമാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പള്ളിയില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. അക്രമികൾ സഞ്ചരിച്ച രണ്ട് കാറിൽ ഒന്ന് 2021 നവംബറിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിതാവിൻ്റെ കണ്മുന്നിലിട്ടാണ് സുബൈറിനെ ദേഹമാസകലം വെട്ടി പരിക്കേല്‍പ്പിച്ചത്. ബൈക്കില്‍നിന്ന് വീണ് സുബൈറിൻ്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടകാർ വലയറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. അക്രമത്തിന് പിന്നിൽ ആർ എസ് എസും ബി ജെ പി യുമാണെന്ന് എസ് ഡി പി ഐ ആരോപിച്ചു. എന്നാൽ തങ്ങൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് പറഞ്ഞ് ബി ജെ പി ആരോപണം നിഷേധിച്ചു.
സുബൈർ വധം രാഷ്ട്രീയ പ്രതികാരം; ശ്രീനിവാസ് വധത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു
ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ വാഹന കച്ചവടം നടത്തുന്ന അദ്ദേഹത്തിൻ്റെ കടയില്‍ കയറിവെട്ടുകയായിരുന്നു. ഉടൻ തന്നെ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരണമടയുകയായിരുന്നു.എസ്ഡിപിഐ പ്രവര്‍ത്തകൻ സുബൈറിൻ്റെ കൊലപാതകവുമായി ശ്രീനിവാസൻ്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൂന്ന് സ്‌കൂട്ടറുകളിലായി എത്തിയ അക്രമികൾ അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരും കൈയിലും വാളുകളുകൾ കരുതിയിരുന്നെന്നും, അക്രമികള്‍ കടയിലേക്ക് കയറി തുരുതുരെ ശ്രീനിവാസനെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഏരിയ സെക്രട്ടറിയാണ് ഇന്നലെ കൊല്ലപ്പെട്ട സുബൈര്‍. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് നേരത്തെ ചോദ്യംചെയ്തിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്മാർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഖബർ അടക്കും.
ആലപ്പുഴയിൽ 12 മണിക്കൂറിനിടെ 2 രാഷ്ട്രീയ കൊലപാതകങ്ങൾSeries of political assassinations in Palakkad. RSS and SDPI activists hacked to death.
After the SDPI activist was hacked to death in Elappully, Palakkad on Friday, the RSS leader was hacked to death in a shop in the upper room of Palakkad city. Zubair, a native of Kuppy, was killed on Friday. Former RSS corporal Srinivasan hacked to death today Zubair was killed by a group of men who arrived in a car around 1.30pm on Friday, police said.
Zubair was riding his bike with his father after Friday prayers at the mosque on Friday. Meanwhile, a group of people in a car attacked Zubair after he crashed his bike. Police have found that one of the two cars driven by the attackers belonged to Sanjit, an RSS activist killed in November 2021. Zubair was stabbed all over his body in front of his father. Zubair's father was also injured when he fell off his bike. The defendants escaped in another car after the attack. Defendants found the survivors abandoned near the wall by police. The SDPI alleged that the RSS and the BJP were behind the violence. But the BJP has denied the allegations, saying it has nothing to do with the killings.
Meanwhile, Srinivasan was hacked into his car dealer around 1 pm today. Srinivasan was rushed to a hospital but succumbed to his injuries around 2 pm, police said. There were five attackers who arrived in three scooters. An eyewitness said that everyone was carrying swords in their hands and that the assailants had entered the shop and stabbed Srinivasan. The BJP alleged that the SDPI was behind the attack.
Zubair, who was killed yesterday, is the area secretary of the Popular Front of India. Zubair had earlier been questioned by the police in connection with the murder of RSS activist Sanjit. The body is being kept at Palakkad District Hospital Mortuary. The grave will be closed this afternoon after the postmortem.
No comments