എസ് യു വികളുടെ തല തൊട്ടപ്പൻ, അതായത് എസ് യു വികളുടെ ബിഗ് ഡാഡി എന്ന് മഹീന്ദ്ര വിളിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര സ്കോർപിയോയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടു. Z 101 എന്ന കോഡ് നാമത്തിലാണ് പുതിയ മഹീന്ദ്ര സ്കോർപിയോ എൻ എന്ന പുതിയ വകഭേദം വികസിപ്പിക്കുന്നത്. വില, എൻജിൻ വിവരങ്ങൾ അടക്കമുള്ള വിശദംശങ്ങൾ പുറത്ത് വിട്ടിട്ടില്ല, എന്നാൽ ജൂൺ 27 ന് വിവരങ്ങൾ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ചിത്രങ്ങൾ മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ നിരത്തിലുള്ള സ്കോർപിയോ ചെറിയ മാറ്റങ്ങളോടെ സ്കോർപിയോ ക്ലാസിക് എന്ന് പേരിൽ നിലനിർത്തും. ഇതോടെ പുതിയ സ്കോർപിയോ പഴയ വാഹനം മുഖം മിനുക്കി വരുന്നതല്ലെന്നും അടിമുടി പുതിയ വാഹനമാണെന്നും ഉറപ്പായി. ആദ്യ സ്കോർപിയോ പുറത്തിറങ്ങി 20 വർഷം പൂർത്തിയാവുമ്പോഴാണ് സ്കോർപിയോ എൻ നിരത്തുകൾ കീഴടക്കാൻ വരുന്നത്.ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ഖ്യാതി രാജ്യാന്തര തലത്തിലേക്ക് ഉയർത്തിയ വാഹനമാണ് സ്കോർപിയോ. അതിനാൽ തന്നെയാണ് എസ് യു വികളുടെ ബിഗ് ഡാഡിയായി പുതിയ വാഹനത്തെ മഹീന്ദ്ര അവതരിപ്പിക്കുന്നത്.
മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക് ലോഗോയുമായി എത്തുന്ന രണ്ടാമത്തെ എസ് യു വി സ്കോർപിയോ എൻ. എക്സ് യു വി 700 ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളിലും മഹീന്ദ്ര നൽകിയിട്ടുള്ള ഏഴ് സ്ലോട്ടുകളോടുകൂടിയ ഗ്രില്ലാണ് ഈ വാഹനത്തിലും നൽകിയിരിക്കുന്നത്. മുന്നിൽ സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകളുമുണ്ട്. ഡ്യുവൽ പോഡ് പ്രൊജക്ടർ ഹെഡ്‌ലാംപും മസ്കുലർ ഷോൾഡർ ലൈനുമുണ്ട് മസ്കുലർ വീൽആർച്ചുകളും വാഹനത്തെ ആകർഷകമാക്കുന്നു. ഥാറിലും എക്സ് യു വി 700 ലും ഉപയോഗിക്കുന്ന പുതിയ എൻജിൻ വകഭേദമോ അതെ എൻജിനോ തന്നയാവും പുതിയ സ്കോർപിയോയുടെയും ഹൃദയം. എക്സ് യു വി 700നോട് കിടപിടിക്കുന്നതോ അതിന് ഒരുപിടി മുകളിലോട്ട് പ്രീമിയം ഇന്‍റീരിയറും ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി പുറത്തിറങ്ങുന്ന സ്കോര്‍പിയോ-എൻ മാനുവല്‍, ഓട്ടമാറ്റിക് പതിപ്പുകളിലും ലഭ്യമാകും. പെട്രോള്‍, ഡീസല്‍ എന്‍ജിൻ വകഭേദങ്ങൾ ലഭിക്കും. നാലുവീൽ ഡ്രൈവ് മോഡലുമുണ്ടാകും.പുതിയ സ്കോർപിയോ എൻ ജൂൺ 27 ന് വിപണിയിലെത്തും. ഇന്ത്യൻ വിപണിയിൽ മാത്രമല്ല രാജ്യാന്തര വിപണിയിലും പുതിയ വാഹനം മഹീന്ദ്ര വിൽപനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.
The All New Mahindra Scorpio #BigDaddyOfSUVs has released pictures and video of the latest Mahindra Scorpio, the head daddy of SUVs, which Mahindra calls the Big Daddy of SUVs. Mahindra is developing a new variant of the Scorpio N codenamed Z101. Details, including pricing and engine details, have not been released, but Mahindra has released the pictures ahead of the June 27 announcement. The current Scorpio will remain the Scorpio Classic with minor changes. This ensures that the new Scorpio's vehicle does not shine in the face and is a brand new vehicle. Twenty years after the launch of the first Scorpio, the Scorpio N is set to conquer the streets. That is why Mahindra is introducing the new vehicle as the Big Daddy of SUVs.
The All New Mahindra Scorpio #BigDaddyOfSUVs
The Scorpio N is the second SUV to come with Mahindra's new twin peak logo. All vehicles, including the X UV700, come with a seven-slot grille provided by Mahindra. There are also silver skid plates on the front. It has dual pod projector headlamps and a muscular shoulder line. Muscular wheel arches also make the vehicle attractive. At the heart of the new Scorpio is the new engine variant used in the Thor and XUV 700, as well as the same engine. Available in manual and automatic versions, the Scorpio-N comes with a premium interior and a handful of upgrades to the XUV700. Available in petrol and diesel engine variants. There will also be a four-wheel drive model.
The new Scorpio N will hit the market on June 27th. Mahindra expects the new vehicle to be available not only in the Indian market but also in the international market.
No comments