മാരുതി സുസുകി ഗ്രാൻഡ് വിറ്റാര തിരിച്ചെത്തുന്നു | Maruti Suzuki Grand Vitara returns
ഒരിടവേളയ്ക്ക് ശേഷം മാരുതി സുസുകി ഗ്രാൻഡ് വിറ്റാര തിരിച്ചെത്തുന്നു. 28 കിമീ മൈലേജുമായി മാരുതിയുടെ ഗ്രാൻഡ് വിറ്റാര പുറത്തിറങ്ങി. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് (Intelligent Hybrid Technology ) ടെക്നോളജിയാണ് മാരുതി പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് അവകാശപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനും വാഹനത്തിനുണ്ട്.
ഇതുവരെ സോഫ്റ്റ് ഹൈബ്രിഡ് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന മാരുതിയിൽ നിന്നുള്ള ആദ്യ ഹൈബ്രിഡ് എൻജിനുമായി എത്തുന്ന വിറ്റാര കമ്പനിയുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് കണക്കാക്കപ്പെടുന്നത്. ഈ ചുവടുവെപ്പ് ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്.
ഫീച്ചറുകളും സുരക്ഷയും
ഓൾവീൽ ഡ്രൈവ്, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്രം, ഹിൽ അസിസ്റ്റോടു കൂടിയ ഇ എസ് പി . ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.
വലിയ സൺറൂഫ്, ഓൾവീൽ ഡ്രൈവ്
സെഗ്മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുക്കിയുടെ ഓൾ ഗ്രിപ് എന്ന ഓൾ വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് എന്നീ ഡ്രൈവ് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്. ഗ്രാൻഡ് വിറ്റാര 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം.
ഇവി, ഇക്കോ, പവർ, നോർമൽ എന്നിങ്ങനെയുള്ള വിവിധ ഡ്രൈവ് മോഡിൽ ഹൈബ്രിഡ് എൻജിനിലും മാരുതി സുസുക്കിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയാണ് വാഹനം വിപണിയിലെത്തുന്നത്. മാരുതി സുസുക്കിയും ടൊയോട്ടയും (Toyota) ചേർന്ന് വികസിപ്പിച്ച വാഹനത്തിന്റെ ടൊയോട്ട പതിപ്പായ ഹൈറൈഡറിനെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക് , ഫോക്സ്‍വാഗൻ ടൈഗൂൺ തുടങ്ങിയ എതിരാളികളുമായിട്ടായിരിക്കും മത്സരം.
Maruti Suzuki Grand Vitara returns. Maruti Suzuki Grand Vitara is making a comeback after a while. Maruti's Grand Vitara has been launched with a mileage of 28 kmpl. Maruti introduces Intelligent Hybrid Technology with self-charging capability in the new model. The vehicle is powered by a 1.5 liter next-gen K-series engine that claims a fuel economy of 21.11 kmpl along with a 1.5 liter hybrid engine that claims a mileage of 27.97 kmpl.
No comments