‘അമ്പും വില്ലും നേടിയത് 2000 കോടിയുടെ ഡീലിൽ’. ആരോപണവുമായി സഞ്ജയ് റാവുത്ത്
ശിവസേനഎന്ന പാർട്ടിപേരും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ലഭിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം 2000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഒരു ഡീലാണ്. ശിവസേന എന്ന പാർട്ടി പേരും അമ്പും വില്ലും ചിഹ്നവും നേടിയെടുക്കാൻ 2000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. 2000 കോടി ആദ്യഘടുവാണെന്നാണ് വിവരം. 100 ശതമാനം സത്യമായ കാര്യമാണ്. ബാക്കി കാര്യങ്ങൾ വൈകാതെ തന്നെ വെളിപ്പെടും. രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇന്നു വരെ ഇതുപോലെയൊന്ന് നടന്നിട്ടില്ല.’– ശിവസേനയുടെ രാജ്യസഭ എംപി കൂടിയായ സഞ്ജയ് റാവുത്ത് പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും ഉടൻ തന്നെ അത് പുറത്തുവിടുമെന്നും സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു.
ഭരണകൂടവുമായി അടുത്തുനിൽക്കുന്ന ഒരു ബിൽഡറാണ് തന്നോട്ട് ഇക്കാര്യം പങ്കുവച്ചതെന്ന് റാവുത്ത് അവകാശപ്പെട്ടു. സഞ്ജയ് റാവുത്തിന്റെ പരാമർശത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ വിഭാഗം രംഗത്തുവന്നു. ‘സഞ്ജയ് റാവുത്ത് എന്താ കാഷ്യർ ആണോ?’ എന്നാണ് ഷിൻഡെ വിഭാഗം എംഎൽഎ സദാ സർവാങ്കർ ചോദിച്ചത്.
കഴിഞ്ഞ വർഷം ശിവസേനയിൽ പിളർപ്പുണ്ടായതിനെ തുടർന്നാണ് യഥാർഥ ശിവസേന ആരെന്ന് തർക്കം ഉടലെടുത്തത്. ഇതേ തുടർന്ന് ചിഹ്നം തിരഞ്ഞെടുപ്പ് കംമീഷൻ മരവിപ്പിച്ചിരുന്നു. ഈ തർക്കത്തിന് കഴിഞ്ഞ ദിവസം പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയതോടെ പരിസമാപ്തിയായിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇപ്പോൾ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ ‘കത്തുന്ന പന്തം’ ചിഹ്നം ഉപയോഗിക്കാനുള്ള അനുമതി കമ്മിഷൻ നൽകിയിട്ടുണ്ട്.
Shiv Sena Uddhav Thackeray faction leader Sanjay Raut has alleged that Chief Minister Eknath Shinde's faction had a Rs 2000 crore deal to get the party name Shiv Sena and the official symbol of the arrow. "The Election Commission's decision is a deal. I have received clear information that a deal worth Rs 2000 crores has been made to acquire the Shiv Sena party name, bow and arrow symbol. 2000 crore is the first phase. It is 100 percent true. The rest will be revealed soon. Nothing like this has happened till date in the history of the country.'- said Sanjay Raut, who is also Rajya Sabha MP of Shiv Sena. Sanjay Raut claimed that he has evidence related to the deal and will release it soon.
Raut claimed that Tannot was told this by a builder close to the administration. Eknath Shinde faction came forward against Sanjay Raut's remarks. Shinde faction MLA Sada Sarvankar asked, 'What cashier is Sanjay Raut?'
After the split in Shiv Sena last year, the dispute arose as to who is the real Shiv Sena. Following this, the symbol was frozen by the Election Commission. The dispute was resolved last day when the Election Commission issued an order granting the name and symbol to the Shinde faction. The commission has given permission to Uddhav Thackeray's faction to use the 'Kathaunna Pantam' symbol till the by-elections in Maharashtra are over.
No comments