സുബി സുരേഷ് അന്തരിച്ചു
നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ഇന്നലെ ആശുപത്രിയിൽ സുബിയെ സന്ദർശിച്ചിരുന്നു. നിലവിൽ വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ രണ്ടിന് ചേരാനല്ലൂർ പൊതുശ്മശാനത്തിൽ നടക്കും. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.
Actress and television presenter Subi Suresh (42) passed away. He was undergoing treatment for liver disease for a long time. He died while preparations were underway for a liver transplant after his liver had completely stopped working. Colleagues including Ramesh Pisharati visited Subi in the hospital yesterday. Subi was currently living in Koonammav near Varapuzha. The body has been kept in Rajagiri hospital mortuary. The cremation will be held at the Cheranallur Public Crematorium tomorrow on the 2nd. Father: Suresh, Mother: Ambika, Brother: AB Suresh.
No comments