അയോഗ്യനാക്കനെ ആവേശമുള്ളൂ. തിരിച്ചെടുക്കാനില്ല | Excited to disqualify. No take back
അയോഗ്യനാക്കനെ ആവേശമുള്ളൂ. തിരിച്ചെടുക്കാനില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്തിട്ട് രണ്ട് മാസമായി. ജനുവരി 11ന് വധശ്രമ കേസിൽ പത്ത് കൊല്ലത്തേക്ക് വിചാരണ കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഫൈസലിൻ്റെ എംപി സ്ഥാനം തെറിച്ചത്. തൊട്ട് അടുത്ത ദിവസം തന്നെ അംഗത്വവും റദ്ദ് ചെയ്ത ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. എന്നാൽ ജനുവരി 25ന് കേരള ഹൈക്കോടതി വിധി റദ്ദ് ചെയ്തതോടെ അംഗത്വം റദ്ദ് ചെയ്ത ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടിയും റദ്ദായി. പക്ഷെ, അയോഗ്യനാക്കാനുള്ള ആവേശം ലോക്സഭാ സെക്രട്ടറിയേറ്റിന് ഉണ്ടായില്ല. ഇതുവരെ അംഗത്തെ തിരിച്ചെടുത്തില്ല. ഒറ്റ ദിവസം കൊണ്ട് അയോഗ്യനാക്കാൻ അറിയുന്ന ലോക്സഭാ പാര്ലിമെന്റിന് 60ദിവസം ആയിട്ടും അംഗത്തെ തിരിച്ചെടുക്കുന്നത് എങ്ങിനെ എന്ന അറിയില്ല എന്ന് വേണം കരുതാൻ.
അതെന്താണ് അങ്ങനെ എന്നാണ് മനസിലാകാത്തത്. 1951 ലെ ജന പ്രധിനിത്യ നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ട സഭാങ്ങത്തെ അയോഗ്യനാക്കുന്നത്. എന്നാൽ കോടതി ഉത്തരവിനാൽ ഉത്തരവ് റദ്ധായിട്ടും അംഗത്തെ തിരിച്ചെടുക്കാൻ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെയും ഉണ്ടയിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. CID മൂസ സിനിമയിൽ ഹരിശ്രീ അശോകൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " എനിക്ക് എഴുതാനെ അറിയൂ, വായിക്കാൻ അറിയില്ല" എന്നപോലെ, ഇപ്പോഴത്തെ ലോക്സഭാ സെക്രട്ടറിയേറ്റിലെ സെക്രട്ടറി ജനറൽ അടക്കമുള്ളവർക്ക് "പുറത്താക്കാനെ അറിയൂ, തിരിച്ചെടുക്കാൻ അറിയില്ല" എന്ന് വേണം കരുതാൻ.
അതുകൊണ്ട് ഫൈസൽ സുപ്രീകോടതിയിലേക്ക് പോവുകയാണ്. ഇനി കോടതി എന്ത് പറയുമെന്നും, കേന്ദ്ര സർക്കാർ കോടതിയിൽ എന്ത് പറയുമെന്നും അടുത്ത ദിവസങ്ങളിൽ കാണാം.
No comments