ചിരി പടം കഴിഞ്ഞു - ഇന്നസെൻ്റ് അന്തരിച്ചു
മലയാളത്തിൻ്റെ മഹാ നടൻ ഇന്നസെൻ്റ് വിടവാങ്ങി. മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. നാളെ കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകും. രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും. വൈകുന്നേരം അഞ്ചുമണിയോടെ സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.
കിലുക്കത്തിലെ കിട്ടുണ്ണിയും, കാബൂളി വാലയിലെ കന്നാസും അടക്കം മലയാളികളെ ചിരിയുടെ മഹാകൊടുമുടി കയറ്റിയ ഒരു നൂറ് കഥാപാത്രങ്ങളിലൂടെ ജീവിച്ച മലയാളത്തിൻ്റെ മഹാ നടന്മാരിൽ ഒരാളായിരുന്നു ഇന്നസെൻ്റ്. 18 വര്ഷം മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ യുടെ പ്രസിഡൻറ് ആയി പ്രവർത്തിച്ചു. 2014 - 2019 കാലയളവിൽ ചാലക്കുടിയില്നിന്നുള്ള എംപിയുമായിരുന്നു ഇന്നസെൻ്റ്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇന്നസെൻ്റ്. 1989ൽ മഴവിൽക്കാവടിക്ക് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, നിർമാതാവെന്ന നിലയിൽ 1981ൽ വിട പറയും മുൻപേയ്ക്കും 1982ൽ ഓർമയ്ക്കായ് എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. 2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരത്തിന് അർഹനായി.
ചലച്ചിത്ര നിർമാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകൻ: സോണറ്റ്. മരുമകൾ രശ്മി. പേരക്കുട്ടികൾ: ഇന്നസന്റ് ജൂനിയർ, അന്ന.
Innocent was one of the great actors of Malayalam who lived through a hundred roles that made the Malayalees laugh out loud, including Kittunni in Kilukum and Kannas in Kabuli Wala. For 18 years, he worked as the president of AMMA, an association of Malayalam film stars. Innocent was the MP from Chalakudy during 2014-2019.
Innocent has acted in more than 700 films in Malayalam, Tamil, Hindi and Kannada languages. In 1989, he won the State Film Award for Best Supporting Actor for Mazhavilkkavadi, and as a producer, he won the State Film Award for Best Second Film in 1982 for the film Ormaikkai for Vida Deyil Parappe in 1981. In 2009, he won the Kerala State Film Critics Award for Best Actor for the film 'Patham Nilayle Thivandi'.
He has also worked as a film producer, businessman and Iringalakuda Municipal Councillor. Wife is Alice. Son: Sonnet. Daughter-in-law Rashmi. Grandchildren: Innocent Jr. and Anna.
No comments