വയനാട് എംപി രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി
വയനാട് എംപി രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി ഉത്തരവ് ഇറങ്ങി. ലോക്സഭാ സെക്രട്ടറിയേറ്റ് ആണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിഞ്ജാപനം ഇറക്കിയത്. ‘എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്?’’ എന്ന 2019ൽ കർണാടകയിലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് രെജിസ്റ്റർ ചെയ്ത കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് കൊല്ലത്തേക്ക് ശിക്ഷിച്ചതോടെയാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8 പ്രകാരമാണ് രാഹുൽ ഗാന്ധി പാര്ലിമെന്റിൽനിന്ന് അയോഗ്യനാക്കപ്പെടുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു ജനപ്രതിനിധി ഏതെങ്കിലും കേസിൽ രണ്ടോ അതിലധികമോ കൊല്ലത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ വിധി വന്നയുടനെ സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടും. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നിലവിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്. നിലവിൽ കോടതി വിധിക്ക് എതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശവും, രാഹുൽ ഗാന്ധിക്ക് ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്. ഒരു മാന നഷ്ട്ട കേസിൽ പ്രതിക്ക് നൽകാവുന്ന പരമാവധി തടവ് ശിക്ഷയായ രണ്ട് കൊല്ലമാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്ക് എതിരെ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിന് ലോക്സഭയിൽ ജനപ്രധിനിധി ഇല്ല. ഇതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്രയും പെട്ടന്ന് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇറക്കാനാണ് സാദ്യത. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും, മേൽക്കോടതി നിലവിലെ കോടതി ഉത്തരവ് റദ്ദ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്‌താൽ നിലവിലെ അയോഗ്യതയും പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പും റദ്ദ് ചെയ്യപ്പെടും.
Wayanad MP Rahul Gandhi disqualified from Lok Sabha Rahul Gandhi was disqualified by the Lok Sabha Secretariat. "Modi is the name of all thieves. Nirav Modi, Lalit Modi, Narendra Modi. Rahul Gandhi is disqualified from the Lok Sabha after the Surat Chief Magistrate's Court sentenced him to two years in a case registered following the controversial remark he made during the 2019 Lok Sabha election campaign in Karnataka. Rahul Gandhi is disqualified from Parliament under Section 8 of the Representation of the People Act, 1951. According to the Representation of the People Act, if a representative of the people is convicted for two or more years in any case, he will be disqualified from the House immediately after the verdict. Rahul Gandhi is currently disqualified on the basis of this law. Currently, the court has granted bail to Rahul Gandhi and 30 days to file an appeal against the court verdict. The Surat Chief Magistrate's Court has now sentenced Rahul Gandhi to two years, which is the maximum jail term that can be given to an accused in a case of defamation.
In the current scenario, Wayanad Lok Sabha constituency does not have a representative in the Lok Sabha. With this, the possibility of a by-election in the Wayanad Lok Sabha constituency has become clear. In the current political situation, the Election Commission is likely to issue notification for by-elections in Wayanad as soon as possible. Even if the by-election is announced, the present disqualification and the announced by-election will be canceled if the High Court cancels or stays the existing court order.
No comments