Header Ads

Header ADS

പ്രായം കണ്ടുപിടിക്കാൻ കഴിയുന്ന ക്യാമറ ഉണ്ട് അത്രേ..!!!!

 

ഹഹഹ.. പ്രായം കണ്ടുപിടിക്കാൻ കഴിയുന്ന ക്യാമറ ഉണ്ട് അത്രേ.. എന്ത് അടിസ്ഥാനത്തിൽ ആണ് മന്ത്രി ഇതൊക്കെ പറയുന്നത്. "ഗതാഗത മന്ത്രിയെ തള്ളി മോട്ടോർ വാഹന വകുപ്പ്" കേരളത്തിലെ ചാനലുകളിലെ ബാനർ ഹെഡ്‌ലൈൻ ആണ്. 

ഇരുചക്ര വാഹനങ്ങളിലെ 4 വയസിന് മുകളിൽ ഉള്ള കുട്ടി യാത്രക്കാർക്ക് ഇളവില്ല എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, എളമരം കരീം എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയെ തുടർന്ന് മാധ്യമങ്ങൾ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം തേടിയപ്പോൾ മന്ത്രിയുടെ പ്രതികരണമാണ് പരിഹാസത്തിനാധാരം. 

നിർമിത ബുദ്ധി ഇന്ന് എത്രത്തോളം വളർന്നു എന്ന് കേരളത്തിലെ അടക്കം മാധ്യമ പ്രവർത്തകർക്ക് അറിയില്ല എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം. എന്നിരുന്നാലും എന്റെ അറിവിന്റെ മുകളിൽ മറ്റാർക്കും ഒന്നും അറിയില്ല എന്ന ധാരണ വെച്ച് ഒരു മടിയും കൂടാതെ വിഡ്ഢിത്തം പറയാനും ഇവർക്ക് കഴിയും.

ലോകത്ത് ഒരു വ്യക്തിയുടെ മുഖത്തിന്റെ ഒരു ഫോട്ടോയിൽനിന്ന് മില്ലി സെക്കന്റുകൾക്കുള്ളിൽ ആ വ്യക്തിയുടെ പ്രായം, ലിംഗം, മുഖ ഭാവം എന്നിവ തൊട്ട് ആ നെറ്റ്‌വർക്കിലെ ഡേറ്റാ ബേസിൽ ഉള്ള ലക്ഷകണക്കിന് ആളുകളുടെ ആരുടെയെങ്കിലും മുഖവും ആയി സാമ്യം ഉണ്ടോ എന്ന് പരിശോധിച്ച് ഏറ്റവും കൃത്യമായി റിസൾട്ട് തരാൻ കഴിയുന്ന സംവിധാനം നിലവിൽ ഉണ്ട്. ഈ സംവിധാനം ഗതാഗത നിരീക്ഷണ നിയന്ത്രണം മുതൽ കുറ്റാന്വേഷണം വരെ ഉള്ള കാര്യങ്ങൾക്ക് നിലവിൽ ലോകത്ത് ഉപയോഗിക്കുന്നുണ്ട്.. 

നമ്മൾ കൊടുക്കുന്ന ഇൻപുട്ട് വെച്ചാണ് മെഷിൻ ലേർണിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രവർത്തിക്കുന്നത്. രാവിലെയും വൈകിട്ടും റോഡിലെ തിരക്ക് നോക്കി കൂടുതൽ തിരക്കുള്ള ഭാഗത്തേക്ക്, കൂടുതൽ സമയം റോഡ് തുറന്ന് കൊടുത്ത് ഗതാഗതം നിയന്ത്രിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ മാനേജ്‌മെന്റ് സിസ്റ്റം ഉണ്ട്. 

നിലവിൽ കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് നിയമ ലംഘനം പിടികൂടാനുള്ള AI ക്യാമറയിൽ ഇരുചക്ര വാഹന യാത്രക്കാരുടെ പ്രായം കണ്ടുപിടിക്കാൻ ഉള്ള അൽഗോരിതം ഉണ്ടാവില്ല. അതാവും മോട്ടോർ വാഹന വകുപ്പ് പറഞ്ഞിട്ടിണ്ടാവുക. അതിനർത്ഥം ലോകത്ത് അങ്ങനെ ഒരു സംവിധാനം ഇല്ല എന്നല്ല..  നിലവിൽ കേരളത്തിൽ ഉപയോഗിക്കുന്നില്ല എന്ന് മാത്രം. 

ഈ ലോകത്ത് ഒരുപാട് കാര്യങ്ങൾ മാധ്യമ പ്രവർത്തകർക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറത്ത് നടക്കുന്നുണ്ട്.. കാര്യങ്ങൾ പഠിച്ച് പറഞ്ഞില്ലെങ്കിൽ അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.. സ്പ്രിംക്ലർ പോലെ.... 

No comments

Powered by Blogger.