യുക്രെയിനെതിരെ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം.) പ്രയോഗിച്ചു
യുക്രെയിനും റഷ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, യുക്രെയിനെതിരെ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം.) പ്രയോഗിച്ചു. പുതിയ ആണവ നയം റഷ്യ ചൊവ്വാഴ്ച അംഗീകരിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ റഷ്യക്ക് എതിരെ ഉപയോഗിക്കാൻ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിനിന് അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗം നടത്തിയത്. റഷ്യയുടെ തന്ത്രപ്രാധാന തെക്കൻ പ്രദേശമായ കുർസ്കിനെ അടക്കം ലക്ഷ്യമിടാൻ കഴിയുന്നവയാണ് അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ. കഴിഞ്ഞ വേനൽക്കാലത്ത് യുക്രെയിൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ, റഷ്യ അവിടെ ഏകദേശം 50,000 സൈനികരെ വിന്യസിസിച്ചിരുന്നു.
റഷ്യയുടെ ശ്രമങ്ങളെ പിന്തുണച്ച് ഉത്തരകൊറിയൻ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ. അതിനിടെ, യു.എസും യു.കെ.യും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നിന് നൂതനമായ ആയുധങ്ങൾ നൽകുന്നത് തുടരുന്നുമുണ്ട്. ഇത് ഉക്രയിനിൻ്റെ പ്രതിരോധശ്രമങ്ങളെയും ആക്രമണാത്മകവുമാകതയേയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നു.
No comments