ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ട്
ഗാസയിലെ കൂട്ടക്കൊലയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്‌രി എന്നിവർക്കെതിരെ ICC അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണവും ഗാസയിലെ ടെൽ അവീവിൻ്റെ സൈനിക നടപടിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്നതായി ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ മെയ് 20 ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവയുൾപ്പെടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ ബോധപൂർവം ഗാസയിലെ ജനങ്ങൾക്ക് നഷ്ടപ്പെടുത്തിയെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ചേംബർ വിലയിരുത്തിയത്. ഏകകണ്ഠമായാണ് മൂന്നംഗ പാനൽ വാറണ്ട് പുറപ്പെടുവിച്ചത്.
ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്കയുണയര്‍ത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും ഗാസയില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നു.
ഹമാസ് നേതാക്കൾക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഉന്മൂലനം ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. സിവിലിയന്മാർക്കെതിരായ ബോധപൂർവമായ ആക്രമണങ്ങളും പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കല്‍, ഉന്മൂലനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളുമാണ് ആരോപിക്കുന്നത്. അതേസമയം ഇസ്രയേൽ ICCയുടെ അധികാര പരിധി നിരസിക്കുകയും ഗാസയിലെ യുദ്ധക്കുറ്റങ്ങൾ നിഷേധിക്കുകയും ചെയ്തു.. ICCയുടെ അംഗരാജ്യമല്ലാത്തതിനാൽ കോടതിയുടെ അധികാരപരിധി ബാധകമല്ലെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ കോടതിയുടെ അധികാര പരിധിക്ക് ഇസ്രയേലിന്റെ സ്വീകാര്യത ആവശ്യമില്ലെന്ന് ICC വ്യക്തമാക്കി. ICC വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇത് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ സി സി യുടെ 124 അംഗരാജ്യങ്ങളാണ്. ഇസ്രയേലോ അവരുടെ സഖ്യകക്ഷിയായ അമേരിക്കയോ ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഐ സി സിയുടെ അറസ്റ്റ് വാറണ്ട് വാര്‍ത്തകളില്‍ നെതന്യാഹു അസ്വസ്ഥനാണെന്നും അസാധാരണമായ സമ്മർദത്തിലാണെന്നുമുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. മുതിർന്ന ഇസ്രായേല്‍ നേതാക്കള്‍ ടെല്‍ അവീവില്‍ അടിയന്തര യോഗം ചേർന്ന് ഐ സി സിയുടെ നീക്കങ്ങള്‍ ചർച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യോമാക്രമണത്തിൽ മുഹമ്മദ് ദീഫ് എന്നറിയപ്പെടുന്ന അൽ മസ്‌റി കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും ഹമാസ് അവകാശവാദം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ, നെതന്യാഹുവിന്‌റെയും ഗാലന്‌റിന്‌റെയും അറസ്റ്റ് വാറണ്ടിനെതിരെ നിരവധി ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കോടതി തീരുമാനത്തെ അപലപിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്‌റെ യുദ്ധത്തെ ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടമായി ചിത്രീകരിക്കുന്നു- അദ്ദേഹം കുറിച്ചു. 'ഇത് അന്താരാഷ്ട്ര സമൂഹത്തിന്‌റെ ഇരട്ട നലപാടും കാപട്യവും കാണിക്കുന്നതായി' ഇസ്രയേല്‍ മുന്‍പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലെയ്ബര്‍മാനും എക്‌സില്‍ കുറിച്ചു. തങ്ങളുടെ പൗരന്‍മാരെ ഇസ്രയേല്‍ രാജ്യം മാപ്പ് പറയില്ലെന്നും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. എന്തായാലും അന്താരാഷ്ട്ര നീതി ന്യായകോടതിയുടെ തീരുമാനം നെതന്യാഹുവിനെയും മറ്റ് നേതാക്കളെയും അന്താരാഷ്ട്ര തലത്തിൽ തന്നെ വാണ്ടട് ക്രിമിനലുകളുടെ പട്ടികയിലേക്ക് എത്തിച്ചിരിക്കുകയാണ്. , അവരെ കൂടുതൽ ഒറ്റപ്പെടുത്താനും 13 മാസത്തെ സംഘർഷം അവസാനിപ്പിക്കാൻ വെടിനിർത്തൽ ചർച്ചകൾക്കുള്ള ശ്രമങ്ങൾ സങ്കീർണ്ണമാക്കാനും സാധ്യതയുണ്ട്.
2023 ഒക്ടോബർ 7 ന് ഹമാസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹമാസ് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200-ഓളം ആളുകളെ കൊല്ലുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്.
സംഘർഷത്തിൽ ഇതുവരെ 44,056 പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് ഭരണകൂടത്തിന്റെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഗാസ മുനമ്പിൽ 104,268 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 71 മരണങ്ങൾ നടന്നെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ ഇതുവരെ 44000 പേർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്
No comments