ഗാന്ധി രക്തസാക്ഷിത്വം
ഇന്ത്യ എന്ന മഹത്തായ ആശയതിന്നായി മരണംവരെ നിരാഹാരം കിടക്കാൻ തയാറായിരുന്ന, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ 200 കൊല്ലം നീണ്ടുനിന്ന അധിനിവേശ ഭരണത്തിന് അവസാനം കുറിക്കാൻ, സ്വാതന്ത്ര്യ ദാഹികളായവരെ എല്ലാം ഒരുമിപ്പിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ശരിയായ ദിശയിൽ മുന്നോട്ട് നയിച്ച ആ മനുഷ്യനെ ഞങ്ങൾ ഇന്ത്യക്കാർ "മഹാത്മാ" എന്ന് വിളിക്കുന്നു. ഇന്ത്യ എന്ന രാഷ്ട്രം ആ മഹാത്മാവിനെ "രാഷ്ട്ര പിതാവ്" എന്ന അത്യുന്നത പദവിയിൽ, രാജ്യത്തിന്റെ വഴികാട്ടിയായി, ദിശാ ദീപമായി കണ്ട് ആരാധിക്കുന്നു. ആ മഹത്മാ ഗാന്ധിയുടെ 72മത് രക്തസാക്ഷിത്വ ദിനമാണ് ഇന്ന്.
ഗോഡ്‌സെ എന്നത് ഒരുവ്യക്തിയല്ല, രാജ്യദ്രോഹികളുടെ രാജ്യ ദ്രോഹികളുടെ, ഹിന്ദുത്വ തീവ്രവാദികളുടെ മൊത്തം പേരാണ്. മഹാത്മാവിനെ നിർദാക്ഷിണ്യം കൊന്നുകളഞ്ഞ രാജ്യദ്രോഹികളായ ഹിന്ദുത്വ തീവ്രവാദികൾ ഇന്നും ആ കൊലപാതകം പുന:രാവിഷ്കരിക്കുന്നു, ആഹ്ലാദിക്കുന്നു മധുരം വിതരണം ചെയ്യുന്നു, രാജ്യ ദ്രോഹി ഗോഡ്‌സെയ്ക്ക് ജയ് വിളിക്കുന്നു... അവരണത്രെ യഥാർത്ഥ രാജ്യസ്നേഹികൾ, അവരുടേതാണത്രേ ഈ ഇന്ത്യ. മറ്റുള്ളവരൊക്കെ പാക്കിസ്ഥാനിലേക്ക് പോകാണാമത്രെ. അവരുടെ അനുയായികൾ ഇന്നും രാജ്യ തലസ്ഥാനത്ത് മൈക്ക് കെട്ടി ആഹ്വാനം ചെയ്യുന്നു, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരായി പാസാക്കിയ CAAക്ക് എതിരെ സമരം ചെയ്യുന്നവരെ "വെടിവെച്ച്" കൊല്ലാൻ.
വളരെ ത്യാഗം സഹിച്ച് സ്വാതന്ത്ര്യം നേടിതന്നത് കൊണ്ടാണല്ലോ, ഒരു പണിയും ചെയ്യാതിരുന്ന, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത രാജ്യദ്രോഹികാളായ ഹിന്ദു തീവ്രവാദികൾക്ക് വിഭജനത്തിന്റെ പേരിൽ, ഹിന്ദുത്വ അജണ്ടയുടെ പേരിൽ നിർദാക്ഷിണ്യം മഹാത്മാവിനെ കൊല്ലാനായത്.
അതെ, യഥാർത്ഥ ഇന്ത്യക്കാർക്ക്, രാജ്യദ്രോഹികളല്ലാത്ത ഇന്ത്യക്കാർക്ക് ഗാന്ധി ഇന്നും ജ്വലിക്കുന്ന ഓർമ്മയാണ്, ധീരനായ നേതാവാണ്, രാഷ്ട്ര പിതാവാണ്.
No comments