Header Ads

Header ADS

Sprinklr


കേരള സർക്കാരിന്റെ ഒരു വകുപ്പ് സെക്രട്ടറിക്ക് സ്വന്തം നിലയിൽ എത്ര രൂപയുടെ പർച്ചേസ് കപ്പാസിറ്റി ഉണ്ടാകും. ഏറ്റവും കുറഞ്ഞത് 1500 രൂപയുടെ ഒരു ആന്റിവൈറസ് വാങ്ങിക്കാനുള്ള അധികാരം ഉണ്ടാവില്ലേ? ഉണ്ട്. അതിന് ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമുണ്ടാവില്ല.

എന്നാൽ വാങ്ങുന്ന ഉത്പന്നം ഒരു "ഡെമോ വേർഷൻ ", അതായത് ഒരു നിശ്ചിത കാലയളവിലേക്ക് സൗജന്യമായി ഉപയോഗിക്കാൻ നല്കുന്നതാണെങ്കിലോ? അങ്ങിനെയാണെങ്കിൽ അവർ പറയുന്ന കാലയളവ് നമ്മൾ ഉപയോഗിച്ചതിന് ശേഷം സോഫ്റ്റ്‌വെയറിന്റെയും, പ്രസ്തുത കമ്പനിയുടെ സർവീസും വിലയും വില്പനനന്തര സേവനങ്ങളും പരിഗണിച്ച് തൃപ്തരാണെങ്കിൽ മാത്രം വാങ്ങിയാൽ മതിയാകും. ഈ "ഡെമോ" ഒക്കെയും മർക്കറ്റിങ്ങിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ പൂജ്യം രൂപ രേഖപ്പെടുത്തിയ ഒരു പർച്ചേസ് ഓർഡർ ഉണ്ടാവും, സാധാരണഗതിയിൽ ഉള്ള മാസ്റ്റർ സർവീസ് എഗ്രിമെന്റ് ഉണ്ടാവും, പ്രൈവസി പോളിസി ഉണ്ടാവും, എന്നാൽ മാറ്റ് പ്രത്യേകം കരാറുകൾ ഒന്നും ഉണ്ടാവില്ല, പക്ഷെ എന്ത് ഡെമോ ആണെങ്കിലും കേന്ദ്രസർക്കാറിന്റെ "ഡാറ്റ ലോക്കലൈസേഷൻ" അടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചെപറ്റു, അത് പാലിച്ചിട്ടും ഉണ്ട്. അതുകൊണ്ടാണ് ഈ വിവരങ്ങൾ ഇന്ത്യയിലുള്ള ആമസോണ് ക്ലൗഡ് സെർവറിൽ ശേഖരിയ്ക്കുന്നതും സൂക്ഷിക്കുന്നതും. എല്ലാ സംസ്ഥാന സർക്കാറുകൾക്കും സർക്കാർ, ആർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആമസോൺ വെബ് സർവ്വീസ്, മൈക്രോസോഫ്റ്റ് ആഷുർ തുടങ്ങിയ മുൻ നിര ക്ലൗഡ് സെർവറുകൾ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതിയുണ്ട്.

നിലവിലെ ഡെമോ പ്രോഡക്ട് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഏതെങ്കിലും നിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടായാൽ നമ്മൾ ന്യൂയോർക്കിലെ കോടതയിൽ പോയി തന്നെ വാധിക്കണം. എന്നാൽ ഡെമോ പ്രോഡക്ട് നൽകുന്ന കമ്പനി ഈ കാലയളവിൽ യാതൊരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും, കാരണം ഇത് അവരുടെ ബിസിനസ് ആണ്. എന്നാൽ, നമ്മൾ പൂർണമായും വാങ്ങുന്ന സമയത്ത് ഈ നിയമത്തിന്റെ കാര്യത്തിൽ മാറ്റത്തിന് ശ്രമിക്കാവുന്നതാണ്.
ഇനി കേരള സർക്കാർ നൽകുന്ന കേരളത്തിലെ രോഗികളെ സംബന്ധിച്ച വിവരങ്ങൾ മറിച്ച് വിൽക്കാൻ സർക്കാർ അനുമതി നൽകിയാൽ പോലും ഇത്രയും ബുദ്ധിയുള്ള അവർ അത് ചെയ്യില്ല, കാരണം ആ സ്ഥാപനത്തിന്റെ നിലനിൽപ്പ് ഡാറ്റ പ്രോസസ്സിംഗ്, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ ക്ലൗഡ് കമ്പ്യുട്ടിങ് അധിഷ്ഠിതമായാണ്. ഒരുപാട് മത്സരം ഉള്ള മാർക്കറ്റിൽ ഫ്രോഡ് പണി കാണിച്ചാൽ, അത് പിടിക്കപ്പെട്ടാൽ തകരുന്ന കമ്പനിയുടെ ഇന്റഗ്രിറ്റി ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത ഒന്നാവും, നിയമം ശക്തമായ അമേരിക്കയിൽ കമ്പനി ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

ലോകത്ത് നിലവിൽ ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ഡിജിറ്റൽ ഡാറ്റ ആയിട്ടാണ്. ഡാറ്റ പ്രൈവസി എന്നത് മുഖ്യമായത്കൊണ്ടതന്നെ ക്ലൗഡ് സെർവറിലെ സെക്യൂരിറ്റി ഏറ്റവും ഉയർന്നതാവും, കാരണം സുരക്ഷിതമല്ലാത്ത പ്ലാറ്ഫോം കാശ് മുടക്കുന്ന ആരും തിരഞ്ഞെടുക്കില്ല. അപ്പോൾ സ്വന്തം ഡാറ്റ സെന്ററിന്റെ കുറിച്ച് ആലോജിക്കുന്നവരെ ക്ലൗഡിലേക്ക് ആകർഷിക്കണമെങ്കിൽ കാശ് കുറവ് എന്നതിനോടൊപ്പം സെക്യൂരിറ്റിയും ഉന്നതമായിരിക്കണം. ഇനിയുള്ള കാലം AIയുടെയും ബിഗ് ഡാറ്റയുടെയും അവയുടെ അനാലിസിസിന്റെയും അനാലിസിസ് ടൂളുകളുടെയും കാലമായിരിക്കും. അപ്പോൾ ഓരോ കസ്റ്റമാറുടെയും ഡാറ്റ വളരെ രഹസ്യമായി സൂക്ഷിക്കേണ്ടത് സർവീസ് നൽകുന്ന കമ്പനിയുടെ ഉത്തരവാദിത്വമാണ്. അതിന് കൃത്യമായ നിയമങ്ങൾ ഉണ്ട്, ലങ്കിച്ചാൽ കനത്ത പിഴയും. ഹാക്കർമാരുടെ ശല്യം എല്ലാ ഡാറ്റ സെന്ററുകൾക്കും ഉണ്ട്, അതുകൊണ്ട് തന്നെ വേണ്ട മുൻകരുതലുകൾ എല്ലാവരും കൈകൊള്ളാറുമുണ്ട്.

ഡാറ്റാ ചോർച്ച, അനുമതിയില്ലാതെ മറിച്ചുവിൽക്കൽ, സെർവറിലെ വിവരങ്ങൾ കണ്ട് കുറിച്ചെടുത്ത് കടത്തൽ എന്നിവ ഇതിനെക്കുറിച്ച് അറിയാത്ത ആളുകൾ പറയുന്നതിലും എത്രയോ ഇരട്ടി സങ്കിർണമാണ്. ഇന്റർനെറ്റ് മുഖാന്തരമുള്ള എല്ലാ ഡാറ്റാ ട്രാൻസ്ഫറും എൻക്രിപ്റ്റഡ് ആയിരിക്കും അത് 16 ബിറ്റ്, 32 ബിറ്റ്, 64 ബിറ്റ്, 128 ബിറ്റ് എന്നീങ്ങനെ കോഡിങ് ഡീകോഡിങ്ങ് കീ വഴിയാവും സുരക്ഷിതമായി ട്രാൻസ്ഫർ ചെയ്യുന്നത്. ഉദാഹരണത്തിന്, വാട്‌സ്ആപ്പ് മെസ്സേജുകൾ പോലും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ്, ഇടയിൽ ആർക്കും ചോർത്തി വായിക്കാൻ കഴിയില്ല. പിന്നെ ഇതുപോലുള്ള സർവീസുകളുടെ കാര്യം പറയേണ്ടതുണ്ടോ. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ അനുമതി ഇല്ലാതെ മറ്റാർക്കെങ്കിലും കയരണവുമോ? അതുപോലെ പ്രൊട്ടക്ടടാണ് ഓരോ സർവറും.

SaaS ( Software as a Service) എന്നത് അതിഭീകരമായി വളരുന്ന ഒരു ക്ലൗഡ് കമ്പ്യുട്ടിങ് അധിഷ്ഠിതമായ പുതുതലമുറ ടെക്നോളജിയാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്, ഇത് ഒരു പ്രത്യേക ഉപഭോക്താവിന് വേണ്ടിയല്ലാതെ, ഒരു പ്രത്യേക മേഖലയ്ക്ക് വേണ്ടി പൊതുവായി തയാറാക്കപ്പെട്ടിട്ടുള്ള ആപ്ലിക്കേഷൻ ആണ്. അതുകൊണ്ട് തന്നെ ഇത് ഒരേ ആവശ്യക്കാർക്ക് സ്വന്തമായി സോഫ്റ്റ്‌വെയർ ഡെവലപ് ചെയ്ത ഡാറ്റ സെന്റർ ഉണ്ടാക്കി പരിപാലിക്കുന്നതിലും വളരെ ചെറിയ തുകയ്ക്ക് വാങ്ങി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഉപയോഗിച്ച്തുടങ്ങാവുന്നതാണ്. ഇതേ സ്പിരിങ്കളറിന്റെ ഡാറ്റാ അനാലിസിസ് ടൂളാണ് WHO Covid19നുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും ക്രോഡീകരണത്തിനുമായി ഉപയോഗിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള രോഗ വിവരങ്ങൾ അവിടെ പ്രോസസ് ചെയ്യുന്നുണ്ട്, അനാലിസിസ് ചെയ്യുന്നുണ്ട് പുതിയ പുതിയ നിഗമനങ്ങളിലേക്ക് അവർ എത്തുന്നും ഉണ്ട്. https://covid19.who.int/

പ്രോ-ബോണോ എന്നത് പുതിയ ഒരു കൻസെപ്റ് ആണ്, Pro- bono publico എന്ന ലറ്റിൽ പദത്തിനിന്ന് ഉണ്ടായ വാക്ക് "for the public good" എന്നാണ് വാക്കിന്റെ അർത്ഥം. അതായത് "പൊതു നന്മയ്ക്കായി". ഇതിവിടെ പറയാൻ കാരണം WHO അവരുടെ Covid19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇറക്കിയ ഒരു ന്യൂസ് ലെറ്ററിൽ അവരുടെ പ്രോ ബോണോ ടെക്നോളജി പാർട്ണറായ സ്പിരിങ്കളറിന് നന്ദി പറയുന്നുണ്ട്. ലിങ്ക് ചുവടെ https://www.who.int/news-room/feature-stories/detail/who-updates-covid-19-dashboard-with-better-data-visualization
പല കമ്പനികളും ഇതുപോലുള്ള പൊതു നന്മക്കായുള്ള പ്രോജക്ടുമായി സൗജന്യമായോ വളരെ സിഗേറിയ തുകയ്ക്കോ സഹകരിക്കാറുണ്ട്, ഇതും അതുപോലെ ഒന്നാണ്.

നിലവിലെ സാഹചര്യത്തിൽ കേരളം സർക്കാരിന്റെ കയ്യിൽ ഉള്ളതിനേക്കാൾ കൂടുതൽ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ മരുന്ന് കമ്പനികളുടെ കയ്യിൽ ഉണ്ട്. ഓരോ കമ്പനിയും അവരുടെ മരുന്നുകൾ ഡോക്ടർമാർവഴി രോഗികൾക്ക് കുരിക്കുമ്പോൾ, രോഗികൾ അത് മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങുമ്പോൾ ഓരോ മരുന്നിന്റെയും ചെലവ് എത്രയെന്ന് കമ്പനികൾക്ക് ലഭിക്കും. ചില മരുന്നുകൾ എഴുതുന്ന ഡോക്ടറുടെ ക്ലിനിക്കിന് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ മാത്രമേ ലഭിക്കാറുള്ളൂ എന്ന് പറഞ്ഞു കേൾക്കറില്ലേ? 

No comments

Powered by Blogger.