സ്വർണ്ണ കടത്ത് :- NIA കേസിലെ 5 പ്രതികൾ മാപ്പ് സാക്ഷികൾ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി UAE കസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മുഖ്യ പ്രതി സന്ദീപ് നായർ അടക്കം അഞ്ച് പ്രതികളെ കേസിൽ മാപ്പ് സാക്ഷിയാക്കി. ഹൈക്കോടതിയിൽ NIA നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ പ്രതികൾക്ക് ജാമ്യം ലഭിച്ചു. തീവ്രവാദ ബന്ധം സംശയിച്ചാണ് കേസ് NIA ഏറ്റെടുത്ത്ത്. എന്നാൽ കേസിൽ തീവ്രവാദ ബന്ധം തെളിയിക്കുന്ന യാതൊരു തെളിവും NIA യ്ക്ക് ലഭിച്ചില്ല. അന്വേഷണം വഴിമുട്ടിയ സാഹചതിലാണ് കേസിൽ പ്രതികളായ അഞ്ച് പേരെ മാപ്പ് സാക്ഷിയാക്കാൻ NIA തീരുമാനിച്ചത്. ഇതിനുള്ള അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി അഞ്ചുപ്രതികളെയും മാപ്പ് സാക്ഷിയാക്കിയത്.
No comments