Header Ads

Header ADS

നിങ്ങൾ 18നും 45നും ഇടയിൽ പ്രായമുള്ള ആളാണോ? നിങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കില്ല - ആരോഗ്യ മന്ത്രാലയം

 

നിങ്ങൾ 18 വയസിന് മുകളിൽ പ്രായമുള്ള ആളാണോ? എങ്കിൽ നിങ്ങൾക്ക് നിലവിൽ സ്വകാര്യ ആശുപത്രികളിൽനിന്ന് മാത്രമേ വാക്സിൻ സ്വീകരിക്കാൻ കഴിയൂ. അതും പണം കൊടുത്ത് വാങ്ങണം, കോവിഷീൽഡിന് 600ഉം കോവാക്സിന് 1200. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റിൽ 18 വയസിന് മുകളിലുള്ളവർ എങ്ങനെ വാക്സിൻ സ്വീകരിക്കണം എന്ന മാർഗ്ഗനിർദ്ദേശത്തിലാണ് ഈ വിവരം ഉണ്ടായിരുന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് തിരുത്തി "അതാത് സർക്കാരുകൾ കമ്പനികളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങി വിതരണം ചെയ്യുന്ന വാക്സിൻ കേന്ദ്രങ്ങളിലും" എന്നുകൂടി ഉൾപ്പെടുത്തി. അതായത് കേന്ദ്ര സർക്കാർ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി കോവിഡ് വാക്സിൻ നൽകില്ല. സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ നൽകാം, അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽനിന്ന് പണം മുടക്കി വാക്സിൻ എടുക്കണം.  

 

No comments

Powered by Blogger.