സിദ്ദിഖ് കാപ്പന്റെ ചികിത്സ; യോഗി ആദിത്യനാഥിന് പിണറായി വിജയൻറെ കത്ത്.
സിദ്ധിഖ് കാപ്പന് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. കോവിഡ് ബാധിതനായി മധുര കെ.വി.എം. ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെട്ടിരിക്കുന്ന കാപ്പൻ ആശുപത്രിയിൽ കട്ടിലിൽ ബന്ധനസ്ഥനായ നിലയിലാണെന്നും, കാപ്പന് ജീവൻ രക്ഷ ഉപകരണങ്ങളുടെ ലഭ്യതയും, നല്ല ചികിത്സയും ആവശ്യമെങ്കിൽ മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി അസ്സ്പത്രിയിലേക്ക് മാറ്റുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
Wrote to the UP Chief Minister @myogiadityanath requesting to ensure expert healthcare and humane treatment to Siddique Kappan. pic.twitter.com/4CuxgaXeeQ
— Pinarayi Vijayan (@vijayanpinarayi) April 25, 2021
യുപിയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്രസിലെ പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പോകവേയാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്ര്റ് ചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയിൽ ശത്രുത വളര്‍ത്തൽ, ഭീകരപ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സിദ്ദിഖ് കാപ്പനെതിരെയുള്ളത്.
No comments