Header Ads

Header ADS

"ഭരണ വ്യവസ്‌ഥ പരാജയം" കോൺഗ്രസ്സുകാർ ജനങ്ങൾക്കായി ഇറങ്ങേണം - രാഹുൽ ഗാന്ധി

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ പരാജയമെന്ന് രാഹുൽ ഗാന്ധി. ദില്ലിയിൽ കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് അതിരൂക്ഷ വിമര്‍ശനവുമായി രാഹുൽ രംഗത്തെത്തിയത്. രാജ്യത്തെ ഭരണ വ്യവസ്ഥ പരാജയമായതിനാൽ ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവര്‍ത്തക‍ർ രംഗത്തിറങ്ങണമെന്നും അതാണ് കോണ്ഗ്രസ്സ് ധർമ്മം എന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.
"ഭരണ വ്യവസ്ഥ പരാജയം, ആയതിനാൽ ജനക്ഷേമത്തിനായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. 
ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിന് ആവശ്യം. എന്റെ പ്രീയപ്പെട്ട
കോണ്ഗ്രസ് പ്രവർത്തകർ, മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങൾ എല്ലാം മാറ്റി വെച്ച് ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങണം
ഇതാണ് കോണ്ഗ്രസ്സ് കുടുംബത്തിന്റെ ധർമ്മം"
രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

No comments

Powered by Blogger.