രമേശ് ചെന്നിത്തലയുടെ "ഓപ്പറേഷൻ ട്വിസ്റ്റ്"
വോട്ടർ പട്ടികയിലെ കള്ളവോട്ടും വോട്ട് ഇരട്ടിപ്പും കണ്ടെത്താനെന്ന പേരിൽ പ്രതിപക്ഷം നടത്തിയ ശ്രമം വളരെ നിരുത്തരവാദിത്തപരമായ നടപടികളെ തുടർന്ന് വൃഥാവിലായിരിക്കുകയാണ്. ജന്മനാ ഇരട്ടകളായ സഹോദരങ്ങളും പേരിൽ സാമ്യമുള്ളവരും ഒക്കെ ഈ പട്ടികയിൽ വോട്ട് ഇരട്ടിപ്പായി ഇടം പിടിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിൽ കള്ളവോട്ടും വോട്ട് ഇരട്ടിപ്പും ഉണ്ടാവും, അത് കാലാകാലങ്ങൾ ആയിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിടുന്ന ഒരു പ്രശ്നമാണ് താനും. ഇതുവരെയുള്ള കാലങ്ങളിൽ വോട്ടർ പട്ടിക കമ്മിഷൻ പ്രസിദ്ധീകരിച്ചുകഴുഞ്ഞാൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പാർട്ടികളും പ്രസ്തുത പട്ടിക പരിശോധിക്കുകയും ഇതുപോലുള്ള ഇരട്ടിപ്പുകൾ ഒഴിവാക്കാൻ കമ്മീഷന് അപേക്ഷ നൽകുകയും കമ്മീഷൻ അത് പരിശോധിച്ച് നടപടി കൈകൊള്ളുകയുമാണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ, ഇവിടെ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു IT കമ്പനിയെ കൊണ്ട് വോട്ടർ പട്ടിക പരിശോധിപ്പിക്കുകയും, പ്രസ്തുത കമ്പനി പലരീതിയിലുള്ള സാമ്യതകൾ പരിശോധിച്ച് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിൽ പരം കോമ്പിനേഷനുകൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഇതിൽ തന്നെ പകുതിയും ഇതട്ടിപ്പാണ് ബാക്കിയുള്ളവയിൽ വലിയൊരു പങ്കും വലിയ സാമ്യമുള്ള പല പേരുകളും. ഈ ശ്രമം ആത്മാർത്ഥമായിരുന്നുവെങ്കിൽ ഓരോ മണ്ഡലത്തിലെയും യൂത്ത് കോൺഗ്രസുകാരെക്കൊണ്ട് കൃത്യമായി ഓരോ ബൂത്തും പരിശോധിപ്പിച്ച് ഒരു എക്സൽ ഷീറ്റിൽ എന്റർ ചെയ്ത് വാങ്ങിയിരുന്നെങ്കിൽ വളരെ കുറ്റമറ്റ ഒരു ഡാറ്റ ബേസ് ആവുമായിരുന്നു ഇത്. എന്നാൽ പ്രതിപക്ഷത്തിന് ഈ വിവരങ്ങൾ കോടതിയിൽ പോലും ധൈര്യമായി സമർപ്പിക്കാമായിരുന്നു. വിവരങ്ങൾ കൃത്യമല്ല എന്നുറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷം ഈ വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കാതെ കേസിൽ വിധിവന്ന അന്ന് രാത്രി ഓൺലൈനിൽ പുറത്തുവിട്ടത്.
സംസ്ഥാനത്ത് 38586 ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ഈ വോട്ടുകൾ പോൾ ചെയ്യുതിരിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞത്. പോളിംഗ് ദിവസം ഇതിന് വിരുദ്ധമായി എന്ത് സംഭവിച്ചാലും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിയ്ക്കാവുന്നതാണ്.
വോട്ടർപട്ടികയും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് മാത്രമാണ് വോട്ടർപട്ടികയിൽ ഇരട്ടിപ്പുകൾ തടയാനുള്ള ഏക മാർഗ്ഗം. അതിനനുസൃതമായി ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിന്റെ അൽഗോരിതം മാറ്റം വരുത്തുകയും ചെയ്‌താൽ നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരാൾക്ക് എത്ര സ്ഥലത്ത് വോട്ടുണ്ടെങ്കിലും, ഏറ്റവും ആവസാനം ചേർത്ത് സ്ഥലത്തെ വോട്ട് മാത്രമേ നിലനിർത്താൻ കഴിയൂ, അല്ലെങ്കിൽ തിരഞ്ഞെടുക്കുന്ന ഒരുസ്ഥലത്തെ വോട്ട് മാത്രമേ നിലനിർത്താൻ കഴിയൂ എന്ന് വരുന്നതോടെ വോട്ട് ഇരട്ടിപ്പ് അവസാനിക്കും. തിരിച്ചറിയൽ കാർഡ് ആധാറുമായി, ബന്ധിപ്പിക്കുന്നതോടെ, ഒരു വ്യക്തിക്ക് പുതുതായി ഒരു തിരിച്ചറിയൽ കാർഡ് എടുക്കുക എന്നത് അസാധ്യമായിവ തീരും. വോട്ട് ചേർക്കുന്നതും ഒഴിവാക്കുന്നതും ഓൺലൈനിൽ റിയൽ ടൈം ആയി ചെയ്യുന്നതോട് കൂടി ഒരാളുടെ വോട്ട് ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്ത് അതിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അത് വോട്ടർ പട്ടികയിൽ അപ്പോൾ തന്നെ മാറ്റമായി വരും. വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ബേസിൽ ഡിജിറ്റലായി സൂക്ഷിക്കുകയും ബൂത്ത് അടിസ്ഥാനത്തിൽ ഡൌൺലോഡ് ചെയ്യുന്നത് പിഡിഫ് രൂപത്തിൽ ആവുകയും ചെയ്യാവുന്നതാണ്. ഈ രീതിയിൽ ആവുമ്പോൾ ഡാറ്റാബേസിൽ വോട്ടർപട്ടിക പിഡിഫ് രൂപത്തിൽ സൂക്ഷിക്കേണ്ടി വരുന്നില്ല.
No comments