216 കോടി ഡോസ് കോവിഡ് വാക്സിൻ നിർമ്മിക്കാൻ ഇന്ത്യ
ഈ വർഷം 216 കോടി ഡോസ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കും. ഈ വർഷം അവസാനത്തോടെ എല്ലാ പൗരന്മാർക്കും വാക്‌സിൻ നൽകുക എന്നതാണ് ലക്ഷ്യം. ഈ വർഷം ആഗസ്റ്റിനും ഡിസംബറിനും ഇടയിൽ വാക്സിന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് നീതി ആയോഗ് മെമ്പർ ഡോ.വിനോദ് കുമാർ പോൾ വ്യക്തമാക്കി.
"മൊത്തം 216 കോടി ഡോസ് വാക്സിൻ ആഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇന്ത്യയിൽ നിർമ്മിക്കും, അത് ഇന്ത്യക്കും ഇന്ത്യക്കാർക്കും വേണ്ടി മാത്രമായിരിക്കും. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും എന്നതിൽ ഒരു സംശയവും വേണ്ട" എന്ന് ആദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. എട്ട് വാക്സിനുകളാണ് ഇവിടെ നിർമ്മിക്കുക.
ജനുവരിയിൽ, ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, ഓക്സ്ഫോർഡ്-അസ്ട്രസെനെക്കയുടെ കോവിഷീൽഡ് എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ തുടങ്ങി. കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് -19) രജിസ്റ്റർ ചെയ്ത ലോകത്തിലെ ആദ്യത്തെ വാക്സിൻ റഷ്യയുടെ സ്പുട്നിക് വി കഴിഞ്ഞ മാസം ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി ശുപാർശ ചെയ്തിരുന്നു. ഗമാലേയയുടെ സ്പുട്നിക് വി വാക്സിൻ ഇതിനകം ഇന്ത്യയിൽ എത്തി എന്നും അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ്: 75 കോടി ഡോസ്
കോവാക്സിൻ: 55 കോടി ഡോസ്
ബയോ ഇ സബ്യൂണിറ്റ് വാക്സിൻ: 30 കോടി ഡോസ്
സിഡസ് കാഡില ഡിഎൻഎ: 5 കോടി ഡോസ്
നോവാവാക്സ്: 20 കോടി ഡോസ്
ഭാരത് ബയോടെക് ഇൻട്രനാസൽ: 10 കോടി ഡോസ്
ജെനോവ എംആർഎൻഎ: 6 കോടി ഡോസ്
സ്പുട്നിക് വി: 15.6 കോടി ഡോസ്
Over 216 crore doses of vaccines will be manufactured in India between August-December 2021 - for India & for Indians.
— PIB India (@PIB_India) May 13, 2021
Additionally, other foreign Vaccine may also become available #IndiaFightsCOVID19 #Unite2FightCorona pic.twitter.com/NyvuEwO7X1
പോൾ സൂചിപ്പിച്ച പട്ടികയിൽ ഫൈസർ-ബയോ ടെക്, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ, ചൈനയുടെ സിനോഫാർം എന്നിവരുടെ വാക്സിനുകൾ ഉൾപ്പെടുത്തിയിട്ടില്ല. യുഎസ്, യൂറോപ്പ്, ജപ്പാൻ, യുകെ എന്നിവിടങ്ങളിലെ റെഗുലേറ്റർമാരുടെയോ, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അടിയന്തിര പട്ടികയിൽ പരാമർശിച്ചിട്ടുള്ള കോവിഡ് -19 വാക്സിനുകൾ അടിയന്തിര ആവശ്യത്തിനായി ഉപയോഗിക്കുന്നതിനുള്ള ശുപാർശകൾ ഏപ്രിലിൽ സർക്കാർ അംഗീകരിച്ചിരുന്നു.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.
This year, 216 crore dose vaccine will be manufactured in India. The aim is to vaccinate all citizens by the end of this year. NITI Aayog member Dr Vinod Kumar Paul said the vaccine aims to be made available between August and December this year.
"A total of 216 crore dose vaccine will be manufactured in India between August and December and will be exclusively for India and Indians. There can be no doubt that the vaccine will be made available to everyone," he said at the press conference.
Eight vaccines will be made here.
No comments