Header Ads

Header ADS

കോവിഡ് വാക്സിൻ‍ ഇല്ലാതെ, വാക്‌സിൻ സ്വീകരിക്കണമെന്ന ഡയലര്‍ ട്യൂണ്‍ നല്‍കുന്നത് അരോചകം - ഡൽഹി കോടതി

ആവശ്യത്തിന് വാക്സിന്‍ ഇല്ലാതെ ആളുകളോട് വാക്സിനെടുക്കാന്‍ പറയുന്നത് എത്രകാലം തുടരുമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അരോചകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. "നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്," ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് വിമര്‍ശനം. കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് തയ്യാറാക്കി ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്തുകൂടെ എന്നും കോടതി നിര്‍ദേശിച്ചു.

The Delhi High Court told the Centre how long it would continue to tell people to get vaccinated without adequate vaccine. The court noted that it was awkward to issue a direction as a dialer tune to the Central Government to adopt the covid vaccine. "You don't give people a vaccine. Yet you say, "Get the vaccine." Who gets the vaccine when there is no vaccination. What is meant by this message," was the criticism of a bench of Justices Vipin Sanghi and Rekha Palli. 


 

No comments

Powered by Blogger.