Header Ads

Header ADS

സുപ്രീംകോടതി നടപടികളുടെ തത്സമയം പ്രദർശനം ഗൗരവമായി ആലോചിക്കും - ചീഫ് ജസ്റ്റിസ്

സുപ്രീംകോടതി നടപടികൾ തത്സമയം പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഇതേക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലാണ്. സുപ്രീംകോടതിയിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ചതിനു ശേഷം ഇതിനുവേണ്ട നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയില വെർച്വൽ നടപടികൾ മാധ്യമപ്രവർത്തകർക്ക് ലഭ്യമാകുന്ന ആപിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

താനും ഒരിക്കൽ മാധ്യമപ്രവർത്തകനായിരുന്നുവെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കി. കോടതി നടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ജേണലിസ്റ്റുകൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. എന്താണ് കോടതിയിൽ നടന്നത് പലപ്പോഴും അവർക്ക് അറിയാൻ കഴിയാറില്ല. അഭിഭാഷകരെ ആശ്രയിച്ചായിരിക്കും പലപ്പോഴും റിപ്പോർട്ടിങ്. ഇതിനു പരിഹാരം ഉണ്ടാകണമെന്ന് പലരും അഭ്യർഥിച്ചിരുന്നു- ജസ്റ്റിസ് രമണ പറഞ്ഞു.

മാധ്യമ പ്രവർത്തകർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്വത്തോടെ കർത്തവ്യ നിർവഹണം നടത്തണമെന്നും ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. പുതുതായി ഡവലപ് ചെയ്ത ആപുകളും മറ്റും ഉപയോഗിക്കുമ്പോൾ ആദ്യകാലത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഇത് പരിഹരിക്കപ്പെടുമെന്നും ക്ഷമ ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരെ ഉപദേശിച്ചു. 

Chief Justice N V Ramana said we are seriously thinking about the live screening of the Supreme Court proceedings. It's in serious discussions about this. He said that after consulting his colleagues in the Supreme Court, he would go into the necessary steps.

No comments

Powered by Blogger.