Header Ads

Header ADS

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം - എസ്.എഫ്.ഐ

ലക്ഷദ്വീപിൽ കിരാത ഭരണം നടത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അഡ്മി ഇസ്ട്രേറ്റർമാരായി ഐ.എ.എസ് ഉദ്യഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്വഴക്കം ലംഘിച്ചാണ് കേന്ദ്രസർക്കാർ സഘ് പരിവാറുകാരെ അഡ്മിനിസ്ട്രേറ്റർമാരായി നിയമിച്ച് തുടങ്ങിയത് എന്നും എസ്.എഫ്.ഐ ആരോപിച്ചു.

എസ്.എഫ്.ഐയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. 

ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ഇടപെടൽ പ്രതിഷേധാർഹം - എസ്.എഫ്.ഐ

മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശർമ്മയുടെ വിയോഗത്തിന് ശേഷം പ്രഫുൽ .കെ .പട്ടേൽ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്‌ട്രേറ്റർ ചുമതല എടുത്തതിന് ശേഷം ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ചാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വർഗ്ഗീയപരമായ അജണ്ടകളാണ് അദ്ദേഹം ചുമതല ഏറ്റെടുത്തതിന് ശേഷം അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
ലക്ഷദ്വീപിലെ ജനതയുടെ ഭീഷണിയായി മാറിയ ഇദ്ദേഹത്തിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റുകയും ,ലക്ഷദ്വീപിൻ്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.


Central government's intervention in trying to disrupt Lakshadweep's peace atmosphere protest - SFI

After the demise of Dinesh Sharma, a former Lakshadweep administrator, newly appointed administrator Praful K Patel who was a close associate of Prime Minister Narendra Modi, also a sangh parivar leader, attempts is being made to disrupt the peace atmosphere of Lakshadweep. The Union Government is proceeding with such measures continuously in violation of the practice of appointing only IAS rank officers as administrators in union territories. It is the communal agendas that he has been trying to implement there since he took charge.
SFI state president V A Vinish and secretary K M Sachin Dev said in a statement that he has become a threat to the people of Lakshadweep and should be removed as administrator and the central government should be prepared to withdraw from its efforts to disrupt the peaceful atmosphere of Lakshadweep.

No comments

Powered by Blogger.