Header Ads

Header ADS

ചരിത്ര നേട്ടത്തിനരികെ ഐഎസ്ആർഒ - ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളുടെ കൂട്ടിക്കിച്ചേർക്കൽ ജനുവരി 9ന് നടക്കും.

SpaDex Launch

ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി ഐഎസ്ആർഒ. സ്പാഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ കൂടിച്ചേരൽ നാളെ നടക്കും.  ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർക്കുക. ബഹിരാകാശത്ത് വച്ച് രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുകയും വേർപ്പെടുത്തുകയും ചെയ്യുന്ന അതിസങ്കീർണമായ ദൗത്യത്തിനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. നാളെ രാവിലെ 9നും 10നും ഇടയിലാണ് ഐഎസ്ആർഒയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം നടക്കുക. ജനുവരി 9ൻ്റെ പരീക്ഷണം വിജയിച്ചാൽ ലോകത്ത് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജനുവരി 9ന് നടത്താൻ നിശ്ചയിച്ചിരുന്ന ധൗത്യം, ഇന്ന് കണ്ടെത്തിയ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 9ലേക്ക് മാറ്റിവെക്കുകയായിരുന്നു. 

ഡിസംബർ 30ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് സ്പാഡെക്സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിൽ പങ്കാളികാളാവു ആവുന്നത്. 470 കിലോമീറ്റർ ഉയരത്തിലുള്ള  ലോ എർത്ത് സർക്കുലർ ഓർബിറ്റിലേക്ക് വിക്ഷേപിച്ച ഈ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്നാണ് കൂട്ടിച്ചേർക്കുകയും തുടർന്ന് വേർപെടുത്തുകയും ചെയ്യുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ദൗത്യം നിയന്ത്രിക്കുന്നത്.  

Chaser and Target Satellite

സ്പേസ്  ഡോക്കിംഗിന് മുൻപ്  ചേസർ ഭ്രമണപഥത്തിൽ നിന്ന് പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോ ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന തദ്ദേശീയ ബഹിരാകാശ നിലയം സ്ഥാപിക്കുക, ഇന്ത്യക്കാരെ ചന്ദ്രനിലേക്ക് അയക്കുക, ചന്ദ്രനിൽനിന്ന് ശേഖരിക്കുന്ന സാമ്പിൾ തിരിച്ചെത്തിക്കുക തുടങ്ങി ഇന്ത്യയുടെ നിരവധിയായ ബഹിരാകാശ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയിക്കേണ്ടത് അനിവാര്യമാണ്.

ഭാവിയിലെ ദൗത്യങ്ങളിൽ വൻ ഉപഗ്രഹങ്ങളും പര്യവേക്ഷണ വാഹനങ്ങളും ചെറുഭാഗങ്ങളായി ബഹിരാകാശത്ത് എത്തിച്ച് അവിടെ വച്ച് കൂട്ടിച്ചേർക്കാൻ ഇതുവഴി സാധിക്കും. ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയിലൂടെ വലിയ പരീക്ഷണങ്ങൾ വിജയിപ്പിക്കുന്ന ഐഎസ്ആർഒയുടെ മികവ് ഭാവിയിലെ വാണിജ്യ ബഹിരാകാശ ദൗത്യങ്ങൾക്കും ഊർജം നൽകും. നിലവിൽ അതിസങ്കീർണമായ ഈ സാങ്കേതിക വിദ്യ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഉള്ളത്. 

No comments

Powered by Blogger.