Header Ads

Header ADS

പെസോയും പെട്രോളും പിന്നെ കുറച്ച് മനുഷ്യരും | Pesos, petrol and a few People

പെസോ - (Petroleum and Explosive Safety Organization - PESO) കഴിഞ്ഞ ദിവസം പെട്രോൾ, ഡീസൽ, പാചക വാതകം അടക്കമുള്ള ഇന്ധനങ്ങൾ വാങ്ങുന്നതും കൊണ്ടുപോകുന്നതും സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾ കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി.


അതിലെ ഏതാണ്ട് എല്ലാ നിർദ്ധേശങ്ങളും അബദ്ധ പഞ്ചാംഗമാണ്.

1. കുപ്പിയിൽ പെട്രോൾ, ഡീസൽ എന്നിവ നൽകില്ല എന്ന നിലവിലെ നിയമം കർശനമായി നടപ്പിലാക്കും.

- അതായത് പെട്രോൾ തീർന്ന് വഴിയിൽ നിന്നുപോകുന്ന പെട്രോൾ നിറയ്ക്കാൻ ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ പെട്രോൾ പമ്പ് വരെ തള്ളി കൊണ്ട് പോകണം. കാറുകൾ ആണെങ്കിൽ പമ്പ് വരെ കെട്ടി വലിച്ച് കൊണ്ട് പോകണം.


2. ബാരലുകളിൽ കൂടിയ അളവിൽ 5 ലിറ്ററോ അതിന് മുകളിലോ പെട്രോൾ ഡീസൽ എന്നിവ നിറച്ച് നൽകുമോ?

- നൽകിയില്ലെങ്കിൽ കാട് വെട്ടുന്ന യന്ത്രം, ചെങ്കൽ വെട്ടുന്ന യന്ത്രം, ജനറേറ്ററുകൾ എന്നിവ ഓരോ തവണയും പെട്രോൾ പമ്പിൽ കൊണ്ടുപോയി ഇന്ധനം നിറയ്ക്കേണ്ടി വരും. ജെസിബി ഓരോ തവണയും പണി സൈറ്റിൽ നിന്ന് പമ്പിൽ കൊണ്ടുവന്ന് ഡീസൽ അടിക്കണം. ഹിറ്റാച്ചിയും റോഡ് പണിക്ക് ഉപയോഗിക്കുന്ന വാഹന രജിസ്‌ട്രേഷൻ ഇല്ലാത്ത യന്ത്രങ്ങൾ ഉൾപ്പടെ റോഡിൽ കൂടെ ഓടിക്കാൻ പാറ്റാത്തവ ലോറിയിൽ കയറ്റി പമ്പിൽ കൊണ്ടുവന്ന് ഡീസൽ അടിച്ച് തിരികെ കൊണ്ടുപോകണം. ആഹ അടിപൊളി.😂


3. പാചക വാതക സിലിണ്ടർ സ്വകാര്യ വാഹനങ്ങൾ, ഓട്ടോ, ടാക്സി എന്നിവയിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.

- നല്ല കാര്യം, ആദ്യം പൂട്ടുന്നത് നിലവിൽ ഡോർ ഡെലിവറി ഇല്ലാത്ത സർക്കാർ ഉടമസ്ഥതയിലുള്ള കൺസ്യുമർഫെഡിന്റെ "നീതി ഗ്യാസ്" ആയിരിക്കും. കാരണം ഇപ്പോഴും നീതി ഗ്യാസ് ഗോഡൗണിൽ പോയി വാങ്ങണം. പിന്നെ പെട്ടെന്ന് ഗ്യാസ് തീർന്ന് പോയാൽ എവിടെ പോയി സംഘടിപ്പിച്ചാലും ചുമന്ന് കൊണ്ട് തന്നെ പോകണം. നിലവിൽ പല സൂപ്പർ മാർക്കറ്റിലും 5 Kg യുടെ പാചക വാതക സിലിണ്ടർ വാങ്ങിക്കാൻ കിട്ടും. എന്നാൽ വാങ്ങിയാലും തല ചുമടായി തന്നെ കൊണ്ട് പോകണം.. വണ്ടിയിൽ കയറ്റാൻ പറ്റില്ല.. -പെസോ ഡാ.


4. ബസുകൾ ഇനി യാത്രക്കാരുമായി പെട്രോൾ പമ്പിൽ കയറി ഡീസൽ അടിക്കാൻ പാടില്ല. യാത്രക്കാരെ പമ്പിൽനിന്ന് നിശ്ചിത അകലത്തിൽ നിർത്തി മാത്രമേ ഇന്ധനം നിറയ്ക്കാവൂ.

- വൗ, ഗംഭീരം. ചെറിയ റൂട്ടിൽ ഓടുന്ന ബസുകൾക്ക് ട്രിപ്പിന് ഇടയിൽ ഡീസൽ അടിക്കാം. എന്നാൽ ലോങ് റൂട്ടിൽ ഓടുന്ന ബസുകൾ യാത്രയ്ക്ക് ഇടയിൽ ഡീസൽ നിറയ്ക്കണമെങ്കിൽ മൊത്തം യാത്രക്കാരെയും പമ്പിന് വെളിയിൽ റോഡരുകിൽ ഇറക്കിയ ശേഷം ഡീസൽ നിറച്ച് യാത്രക്കാരെ കയറ്റി യാത്ര തുടരണം. മഴയാണെങ്കിൽ യാത്രക്കാർ മഴ കൊള്ളണം, വെയിലാണെങ്കിൽ വെയിൽ ആണെങ്കിൽ വെയിൽ കൊള്ളണം.


എന്ത് വിധിയിത്? വല്ലാത്ത വിധിയിത്.... വാഹനങ്ങളുടെ ഇന്ധന ടാങ്കിൽ നിറച്ച ഇന്ധനം പുറത്തെടുക്കാൻ നിലവിൽ ലോകത്ത് ഒരു മാർഗ്ഗവും കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഈ നിയമങ്ങൾ കർശ്ശനമാക്കുന്നതോടെ പെസോയുടെ ഉദ്ദേശം കൃത്യമായി നടപ്പിലാക്കപ്പെടും.

പെസോയുടെ സാറൻമ്മാർക്ക് ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു.

#PESO #Petrol #Diesel #LPG See less

 

No comments

Powered by Blogger.