Header Ads

Header ADS

സെൻട്രൽ വിസ്താ പദ്ധതി കുറ്റകരമായ പാഴ്ചെലവ് - രാഹുൽ ഗാന്ധി. ആ 20000 കോടി കൊണ്ട് 62 കോടി വാക്സീൻ, 22 കോടി റെംഡിസിവർ, 13 എയിംസ് - പ്രിയങ്ക

രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുമ്പോൾ മോദിയുടെ സ്വപ്നപദ്ധതികളിൽ ഒന്നായ സെന്‍ട്രല്‍ വിസ്തയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ചെലവാക്കുന്ന കോടികളുടെ കണക്ക് നിരത്തി ചോദ്യമുന്നയിക്കുകയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 20,000 കോടികൊണ്ട് 62 കോടി വാക്‌സീന്‍ ഡോസുകള്‍ ലഭ്യമാക്കാമായിരുന്നില്ലേ എന്ന് പ്രിയങ്കാ ചോദിക്കുന്നു.
‘20,000 കോടികൊണ്ട് 62 കോടി വാക്‌സിന്‍, 22 കോടി റെംഡിസിവര്‍, 3 കോടി 10 ലിറ്റര്‍ ഓക്‌സിജന്‍ സിലിണ്ടര്‍, 1200 ബെഡുകളോടു കൂടി 13 എയിംസ് എന്നിവ രാജ്യത്തിന് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ. എന്തിനാണ് സെന്‍ട്രല്‍ വിസ്ത?’ പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. 

സെൻട്രൽ വിസ്താ പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവിതത്തിനുമേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ അധികാര ഇടനാഴിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണസിരാകേന്ദ്രത്തിന്റെ പുനരുദ്ധാരണ പദ്ധതിയാണ് സെൻട്രൽ വിസ്ത പദ്ധതി. 20,000 കോടി രൂപയിലേറെയാണ് നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ മുതൽമുടക്ക്.

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സെൻട്രൽ വിസ്ത പദ്ധതി നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്‌ഡൗണിൽനിന്നു പോലും പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ ഒഴിവാക്കുകയാണ് കേന്ദ്രം ചെയ്തത്.

Congress leader Priyanka Gandhi rise the question against center the crores spending after the opposition sharply criticized the government for going ahead with the Central Vista project in the face of a severe Covid19 crisis.

No comments

Powered by Blogger.