Header Ads

Header ADS

പാലസ്തീനിൽ ചോരപ്പുഴയൊഴുക്കി അധികാരം ഉറപ്പിക്കുന്ന ബെഞ്ചമിൻ നെതന്യാഹു.

ഇടവേളക്കുശേഷം വീണ്ടും ഗാസയ്ക്കു മേൽ ​അഗ്​നി വർഷിച്ച് ഇസ്രായേൽ പ്രധാനമ​ന്ത്രി ​ബെഞ്ചമിൻ നെതന്യാഹു, അതുവഴി തുടർ ഭരണം ഉറപ്പാക്കുകയായിരുന്നുവെന്ന്​ റിപ്പോർട്ടുകൾ. 12 വർഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ലിക്കുഡ്​ പാർട്ടിക്ക്​ രണ്ടുവർഷത്തിനിടെ തുടർച്ചയായ നാലു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും ഭൂരിപക്ഷമില്ലാതത് മന്ത്രിസഭ രൂപവതക്​രണം പ്രതിസന്ധിയിലാക്കിയിരുന്നു. അതിനാൽ തന്നെ പ്രസിഡന്‍റ്​ പ്രതിപക്ഷത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്യുകയുണ്ടായി.

പ്രതിപക്ഷ നേതാവ്​ യായർ ലാപിഡ്​ മന്ത്രിസഭ രൂപവത്​കരണ നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെ ഗാസയിൽ പതിച്ച ഇസ്രായേൽ ബോംബുകൾ കാര്യങ്ങൾ കീഴ്​മേൽ മറിച്ചു. ഇത് ജൂത, ഫലസ്​തീനി വിഭാഗങ്ങൾക്കിടയിലെ വിഭാഗീയത വീണ്ടും രൂക്ഷമാക്കി. ഇതോടെ ലാപിഡിന്​ പിന്തുണ നൽകേണ്ട  അറബ്​ കക്ഷി മ​ന്ത്രിസഭ രൂപവത്​കരണ ചർച്ചകളിൽനിന്ന്​ പിന്മാറി. ഇത് നിലവിലെ സാഹചര്യത്തിൽ ജൂൺ രണ്ടിനകം സഖ്യസർക്കാർ രൂപവത്​കരിക്കണമെന്ന സമയപരിധി ലാപിഡിന്​ പാലിക്കാനാകില്ലെന്ന​ സ്​ഥിതി സംജാതമാക്കി. മാത്രവുമല്ല, നെതന്യാഹുവിന്​ പിന്തുണയുമായി പ്രതിപക്ഷത്തെ ചിലർ എത്തുമെന്ന സൂചനയുമുണ്ട്​.

പാലസ്​തീനികളെ നേരിടാൻ കരുത്തുറ്റ നേതാവ്​ എന്ന ആശയം മുന്നോട്ട് വെച്ച് മന്ത്രിസഭ ഉണ്ടാക്കാനാണ്​ നെതന്യാഹുവിന്‍റെ ശ്രമം. ഈ നീക്കം​ വിജയം കാണുമെന്നാണ്​ ഒടുവിലെ സൂചനകൾ. 2012ലും 2014ലും ഗാസയ്ക്ക് മേൽ നെതന്യാഹു ആക്രമണം നടത്തിയിരുന്നു. ഫലസ്​തീനി പ്രശ്​നം ശരാശരി ഇസ്രായേലി മനസ്സിൽനിന്ന്​ പരമാവധി അകറ്റിനിർത്തുന്നതിൽ നേരത്തെ വിജയിച്ച നെതന്യാഹു, അടുത്തായി അഴിമതിക്കേസുകളിൽ കുടുങ്ങിയതോടെ വീണ്ടും പ്രകോപനത്തിനും രൂക്ഷമായ ആക്രമണത്തിനും തീരുമാനമെടുക്കുകയായിരുന്നുവെന്ന്​ റിപ്പോർട്ടുകൾ വ്യക്​തമാക്കുന്നു.

ഗാസയിലെ മസ്​ജിദുൽ അഖ്​സയിലെ ഇസ്രായേൽ സൈനിക നീക്കം അറബികൾക്കും ജൂതർക്കുമിടയിൽ വംശീയ സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്. അറബികൾ ജൂതർക്കൊപ്പം സമാധാനമായി കഴിഞ്ഞുപോന്ന പ്രദേശങ്ങളി​ലേറെയും ദിവസങ്ങളായി കടുത്ത ആഭ്യന്തര സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത്. 66 ലക്ഷം ജൂതരും 20 ലക്ഷം അറബികളുമാണ്​ ഇസ്രായേലിലെ ജനസംഖ്യ. ഗാസ, വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങൾ കൂടി ചേർന്നാൽ അറബികളുടെ ജനസംഖ്യ 60 ലക്ഷമാണ്​. ഇവർക്കിടയിൽ ആഭ്യന്തര സംഘട്ടനം രൂക്ഷമായാൽ അത് ഏതറ്റം വരെ പോകുമെന്നതാണ്​ ആശങ്ക.

പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ പാർട്ടികളെ ഒരു കുടക്കീഴിൽ നിർത്തി മന്ത്രിസഭ രൂപവത്​കരിക്കാൻ ലാപിഡിന്​ സാധ്യമാക്കാത്തതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്​​. മുൻ മാധ്യമപ്രവർത്തകനായ ലാപിഡ്​ രാഷ്​ട്രീയ രംഗത്ത്​ ഇനിയും നെതന്യാഹുവിനോളം ദേശീയ പ്രസക്​തനല്ല. അതിനാൽ ചെറുകിട പാർട്ടികളുമായുള്ള ഭിന്നത പരിഹരിക്കുന്നതിൽ വിജയം കാണാനാകാത്ത സ്​ഥിതിയുണ്ട്​.

ഇസ്രായേലിന്‍റെ ചരിത്രത്തിലാദ്യമായി ക്രിമിനൽ വിചാരണ നേരിടാനിരിക്കുകയാണ്​ ബെഞ്ചമിൻ നെതന്യാഹു. ഒരു ഇസ്രായേൽ പ്രധാനമന്ത്രിയും ഇതുപോലെ ജയിൽശിക്ഷക്കരികെ എത്തിയിട്ടില്ല. അഴിമതിയും കൈക്കൂലിയുമുൾപെടെ വിവിധ കേസുകളിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ് നിലവിലെ പലസ്തീനുമായുള്ള സങ്കർഷം​. സമയമെടുക്കുമെങ്കിലും ശിക്ഷ ലഭിക്കുന്ന പക്ഷം തടവറ കാത്തിരിക്കുന്നുവെന്നത്​ വീണ്ടും അധികാരത്തിൽ തുടരാൻ നെതന്യാഹുവിനെ നിർബന്ധിക്കുന്നുണ്ട്​. പുതിയ ആക്രമണം താത്​കാലിക ആശ്വാസമാകുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ ഇതിന് പാലസ്തീൻ നല്കേണ്ടിവരുന്നത് വലിയ വിലയാണ്.


Israeli Prime Minister Benjamin Netanyahu, after the break, again set fire to Gaza, thereby ensuring continued rule, according to reports. The cabinet formation was thrown into crisis when the Likud Party, which has been prime minister for 12 years, did not have a majority after four consecutive elections in two years. So the President invited the opposition to form the government.

Israeli bombs dropped in Gaza turned things upside down while opposition leader Yayar Lapid was making cabinet formation moves. This again intensified sectarianism among the Jewish and Palestinian sects. With this, the Arab party, which was supposed to support Lapid, withdrew from the cabinet formation talks. This made it clear that Lapid could not meet the deadline for forming a coalition government by June 2 in the current situation. Moreover, there is a hint that some in the opposition will come out in support of Netanyahu.

No comments

Powered by Blogger.