70 വർഷമായി വളരുന്ന ഇസ്രായേൽ
സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ട് 70 വർഷം കഴിയുമ്പോഴും ഇസ്രായേലിന്റെ അതിർത്തികൾ പൂർണമായും നിർവചിക്കപ്പെട്ടിട്ടില്ല. യുദ്ധവും സമാധാന ഉടമ്പടികളും അധീനിവേശവും ഇസ്രായേൽ എന്ന ജൂത രാജ്യത്തിന്റെ അതിരുകളിൽ കാലാകാലങ്ങളായി കാതലായ മാറ്റം വരുത്തിക്കൊണ്ടേയിരുന്നു, അതിന്നും തുടരുന്നു.
ഈ മാറ്റങ്ങളുടെ കാരണങ്ങൾ വിവിധ കാലങ്ങളിലെ മാപ്പുകൾ പറയുന്നു.
പതിനാലാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ തുർക്കി ഭരിച്ചിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്ന് ഇസ്രായേലായി മാറിയ ഭൂപ്രദേശങ്ങൾ. ഒന്നാം ലോകമഹായുദ്ധത്തിനും ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കും ശേഷം ഈ ഭൂപ്രദേശങ്ങൾ പലസ്തീൻ എന്നറിയപ്പെടാൻ തുടങ്ങുകയും, ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്തെ ഭൂമി ജൂതന്മാരുടെ ഇസ്രായേൽ എന്ന അറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. പ്രസ്തുത പ്രദേശങ്ങൾ അടയാളപ്പെടുത്തി യുദ്ധ വിജയികളായ സഖ്യശക്തികൾ ആവിടം ഭരിക്കാൻ ലീഗ് ഓഫ് നേഷൻസ് അംഗീകാരത്തോടെ ബ്രിട്ടനെ ചുമതലപ്പെടുത്തി. പലസ്തീനിൽ "ജൂതന്മാർക്കോരു ദേശീയ ഭവനം" സ്ഥാപിക്കാൻ ബ്രിട്ടനെ ചുമതലപ്പെടുത്തുകയും ആ ഉത്തരവിൽ, അങ്ങനെ ചെയ്യുന്നിടത്തോളം കാലം അവിടെയുള്ള യഹൂദേതര സമുദായങ്ങളുടെ പൗരത്വ - മത അവകാശങ്ങളെ മുൻവിധിയോടെ കാണാൻ പാടില്ലാത്തതുമാണ് പറയുകയും ചെയ്തിരുന്നു.
1930 കളിൽ ജർമനിയിലെ നാസിസത്തിന്റെ ആവിർഭാവത്തിനുശേഷം പലസ്തീനിലെ അറബ് ദേശീയതയുടെ ഉയർച്ചയും പലസ്തീനിലെ ചെറിയ ജൂത ജനസംഖ്യയുടെ വളർച്ചയും ദ്രുതഗതിയിലായിരുന്നു. ഇവ പലസ്തീനിൽ അറബ്-ജൂത അക്രമങ്ങൾ വർദ്ധിക്കാൻ ഇടയാക്കി. ബ്രിട്ടൻ ഈ പ്രശ്നം ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറി. 1947 ൽ പലസ്തീനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കാൻ നിർദ്ദേശിച്ചു. ഒരെണ്ണം ജൂത പ്രദേശവും, മറ്റൊരെണ്ണം അറബ് പ്രദേശവും ജറുസലേം-ബെത്ലഹേം പ്രദേശങ്ങൾ ഒരു അന്താരാഷ്ട്ര നഗരമായി മാറ്റാനുമായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്ലാൻ. പദ്ധതി പലസ്തീനിലെ ജൂത നേതൃത്വം അംഗീകരിച്ചെങ്കിലും അറബ് നേതാക്കൾ നിരാകരിച്ചു.
1948 മെയ് 14 ന് ബ്രിട്ടീഷ് ഭരണം അവസാനിച്ച നിമിഷം പലസ്തീനിലെ ജൂത നേതൃത്വം അതിർത്തികൾ പ്രഖ്യാപിക്കാതെ സ്വതന്ത്ര ഇസ്രായേൽ രാഷ്ട്രം പ്രഖ്യാപിച്ചു. അടുത്ത ദിവസം അഞ്ച് അറബ് സൈന്യങ്ങൾ ഇസ്രായേലിനെ ആക്രമിച്ചു. ഇത് ഇസ്രായേലിന്റെ സ്വാതന്ത്ര്യയുദ്ധത്തിന്റെ തുടക്കം എന്ന് രേഖപ്പെടുത്തപ്പെട്ടു. 1949 ൽ തുടർച്ചയായ വെടിനിർത്തലുകൾകൊടുവിൽ യുദ്ധം അവസാനിപ്പിച്ചു. എന്നാൽ അയൽ സംസ്ഥാനങ്ങളുമായുള്ള ഇസ്രായേലിന്റെ അതിർത്തികളിൽ ആയുധപ്പുരകൾ സൃഷ്ടിക്കപെടുന്ന സ്ഥിതി സംജാതമായി. ഈ യുദ്ധത്തോടെ ഗാസാ സ്ട്രിപ്പ് (ഈജിപ്തിന്റെ കൈവശം), കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക് (ജോർദാന്റെ കൈവശം) എന്നി പ്രദേശങ്ങളിൽ ഇസ്രായേലിന്റെ അതിർത്തി നിർണയിക്കപ്പെട്ടു. എന്നാൽ ഇസ്രയേലിന് ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ഇസ്രായേലിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ തയാറായില്ല, അതായത് അതിർത്തികൾ തുടർന്നും അസ്ഥിരമായി നിലനിന്നു.
1967 ലെ "ആറ് ദിവസ യുദ്ധം" എന്നറിയപ്പെടുന്ന സംഘർഷത്തിന് ശേഷം ഇസ്രായേലിന്റെ അതിർത്തിയിൽ കാര്യമായ മാറ്റം ഉണ്ടായി. സീനായി ഉപദ്വീപ്, ഗാസാ സ്ട്രിപ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, സിറിയൻ ഗോലാൻ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ ഇസ്രായേലിന്റെ നിയന്ത്രണത്തിലായി. ഗോലാൻ കുന്നുകൾ ഉൾപ്പടെ കിഴക്കൻ ജറുസലേമിനെ ഇസ്രായേൽ ഫലപ്രദമായി കീഴടക്കുകയും ആ നഗരം മുഴുവൻ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ട്രംപ് ഭരണത്തിൻ കീഴിലുള്ള അമേരിക്ക അവരുടെ എംബസി ജറുസലേമിലേക്ക് മാറ്റുന്നതുവരെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചില്ല. കിഴക്കൻ ജറുസലേമിനെയും ഗോലാൻ ഹൈറ്റ്സിനെയും അധിനിവേശ പ്രദേശമായിതന്നെയാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്.
1979 ൽ അറബ് രാജ്യമായ ഈജിപ്ത് ആദ്യമായി ജൂത രാഷ്ട്രമായ ഇസ്രായേലിനെ അംഗീകരിച്ചത്തോടെയാണ് ഇസ്രായേലിന്റെ കര അതിർത്തികളിലൊന്ന് അംഗീകരികക്കപ്പെട്ടത്. ഈജിപ്തുമായുള്ള ഉടമ്പടിപ്രകാരം ഇസ്രായേലിന്റെ അതിർത്തി നിശ്ചയിക്കുകയും ഇസ്രായേൽ എല്ലാ സൈന്യങ്ങളെയും കുടിയേറ്റക്കാരെയും സീനായ് മലനിരകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഈ സൈനീക പിന്മാറ്റം 1982ൽ പൂർത്തീകരിച്ചു. ഗസാ മുനമ്പും (ഈജിപ്തിന്റെ കൈവശം ഇരിക്കുന്ന ഒഴികെയുള്ള ഭാഗം) കിഴക്കൻ ജറുസലേമും ഗോലാൻ കുന്നുകളും ഇസ്രായേൽ കൈവശപ്പെടുത്തി. ഇതുവഴി 1949 ലെ അതിർത്തികൾ പുനർനിർവചിക്കപ്പെട്ടു.
1994 ൽ, ജോർദാൻ ഇസ്രായേലിനെ അംഗീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമായി മാറുകയും, ഇത് വഴി ഇസ്രയേലിന്റെ ഏറ്റവും നീളംകൂടിയ അതിർത്തി അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ ലെബനനും ഇസ്രായേലും തമ്മിൽ ഇതുവരെ ഒരു സമാധാന ഉടമ്പടി ഉണ്ടായിട്ടില്ല. ഇരു രാജ്യങ്ങളുടെയും അതിർത്തി 1949 ലെ ആർമിസ്റ്റീസ് ലൈൻ ഇസ്രായേലിന്റെ യഥാർത്ഥ വടക്കൻ അതിർത്തിയായി ഇപ്പോഴും തുടരുന്നു. അതേസമയം സിറിയയുമായുള്ള ഇസ്രായേലിന്റെ അതിർത്തി പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ തുടർന്നു.സമാനമായി, 2005 ൽ സൈന്യത്തെയും കുടിയേറ്റക്കാരെയും പിൻവലിച്ചത് മുതൽ ഇസ്രായേലിന് ഗാസയുമായി യഥാർത്ഥ അതിർത്തി ഉണ്ടായിരുന്നു. എന്നാൽ ഗാസയെയും വെസ്റ്റ് ബാങ്കിനെയും യുഎൻ ഒരൊറ്റ അധിനിവേശ സംവിധാനമായാണ് കണക്കാക്കുകയും,അതുകൊണ്ട് തന്നെ അതിർത്തികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം എന്നിവയുടെ അന്തിമ നിലയും രൂപരേഖയും, ഇസ്രായേലും, ഇസ്രായേലും അധിനിവേശത്തിൻ കീഴിൽ ആ പ്രദേശങ്ങളിൽ താമസിക്കുന്ന പലസ്തീനികളും തമ്മിലുള്ള ചർച്ചകളിൽ തീരുമാനിക്കപ്പെടേണ്ടതാണ്, എന്നാൽ പതിറ്റാണ്ടുകളായി നടന്ന ഈ ചർച്ചകൾ ഫലവത്തായിട്ടില്ല എന്നുള്ളതാണ് വസ്തുത.
No comments