Header Ads

Header ADS

പലസ്തീൻ - "അന്നും ഇന്നും ഒരേ അഭിപ്രായം. എന്നാലും ഒന്നൂടെ പറയാം" ബെന്യാമിൻ


ഫലസ്​തീന്​ നേരെയുള്ള ഇസ്രയേൽ അക്രമങ്ങളിൽ നിലപാട്​ വ്യക്തമാക്കി എഴുത്തുകാരൻ​ ബെന്യാമിൻ. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന്​ ​ബെന്യാമിൻ ഫേസ്​ബുക്കിൽ കുറിച്ചു. എല്ലാകാലത്തും വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പമാണെന്ന്​ അദ്ദേഹം പറഞ്ഞു.

'ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം' -അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണരൂപം:

ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ?

ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല.  അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.

എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.
ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.
ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം. 😍

Do you have no opinion on the Palestinian issue?

Yes. I have been expressing my opinion on the same subject since I started reading and understanding world politics. It doesn't have to happen again every time there are problems. It's not my problem whether you heard it that day or not.

But i'll tell you one more time. It is with the Palestinian people so that there is no room for doubt. With the people who are hunted down, driven away, and condemned to flee.
I am with Tamils in Sri Lanka. With the Rohingya in Myanmar. With the Buddhas in Tibet. With pandits in Kashmir. With the Kurds in Turkey. With the Yasidis in Iraq. With Christians in Syria. With the Jews of Germany/Europe before World War II.
I'm telling you once again. With ordinary people who are helpless for caste, religious and ethnic politics.

No comments

Powered by Blogger.