സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധി - രഘുറാം രാജൻ
സ്വതാന്ത്ര്യാനന്തരം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരിക്കാം കോവിഡെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. യുനിവേഴ്സിറ്റി ഓഫ് ചിക്കാഗോ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എം.ഇ സെക്ടറിന് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ഒന്നാം തരംഗമുണ്ടായപ്പോൾ പ്രതിസന്ധി പ്രധാനമായും സമ്പദ്വ്യവസ്ഥയിലായിരുന്നു. ഇപ്പോൾ സാമ്പത്തികമായ പ്രതിസന്ധിക്കൊപ്പം സാമൂഹികമായ പ്രശ്നങ്ങളുമുണ്ട്. പല കാരണങ്ങൾ കൊണ്ടും കോവിഡ് പ്രതിരോധത്തിൽ സർക്കാറിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലം കടന്നു പോകും. പക്ഷേ സർക്കാർ പരാജയപ്പെട്ട സന്ദർഭങ്ങൾ മനസിലാക്കാൻ നമുക്ക് കഴിഞ്ഞു. മനുഷ്യരെല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസിലാക്കാൻ കോവിഡ് കാലം സഹായിച്ചിട്ടുണ്ടെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.
Former Reserve Bank governor Raghuram Rajan said Covid may be one of the biggest crises facing India since independence. He was speaking at an online event organized by the University of Chicago. He also said special attention should be paid to the MSME sector.
No comments