പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറും മൻമോഹൻ ബംഗ്ലാവും പിന്നെ മനോരമയുടെ രാശി പലകയും
ഓരോ മന്ത്രിസഭ അധികാരത്തിൽ വരുമ്പോഴും മനോരമ 13 ആം നമ്പർ സ്റ്റേറ്റ് കാർ, മൻമോഹൻ ബംഗ്ളാവ് എന്നിവ ആർക്ക് എന്നതിനെക്കുറിച്ച് വാർത്തകൾ ചെയ്യും. അധികാരത്തിൽ വരുന്നത് LDF സർക്കാരാണെങ്കിൽ "കമ്യുണിസ്റ്റുകൾക്കും അന്ധവിശ്വാസം, 13 ആം നമ്പറിനെ പേടി" എന്നീ തലക്കെട്ടോടുകൂടി രാശിയുടെയും അന്ധവിശ്വാസത്തിന്റേയും പൊതുബോധം പൊതുസമൂഹത്തിന്റെയും മനസ്സിൽനിന്ന് മായാതെ നിലനിർത്തുന്ന ബിസിനസ്സ് താല്പര്യമാണത്.
മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് ശേഷം നമ്പർ 13 സ്റ്റേറ്റ് കാർ ഉപയോഗിക്കുന്നത് GR അനിലാണ് എന്ന വാർത്ത ഇന്നലെ തന്നെ വന്നതാണ്. എന്നാൽ അത് മറച്ചുവെച്ച് മറ്റെല്ലാ മന്ത്രിമാരുടെയും നമ്പർ കൃത്യമായി എഴുത്തുകയും GR അനിലിന്റെ കാര്യം എവിടെയും പരാമർശിക്കാതെ, "വരും ദിവസങ്ങളിൽ മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും നമ്പർ അനുവദിക്കും" എന്ന് വളരെ നിഷ്കളങ്കമാണെന്ന് തോന്നിക്കുംവിധമാണ് മനോരമ വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. എല്ലാവര്ക്കും നമ്പർ അനുവദിച്ചുകഴിഞ്ഞാലേ 13 അനുവദിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. അതിന് മുൻപേ ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത് വഴി മലയാള മനോരമയുടെ ഉദ്ദേശം വ്യക്തമാണ്, ഇടതുപക്ഷത്തിന് എതിരെ ഒരു പൊതു ബോധം സൃഷ്ടിച്ചുകൊണ്ടുവരിക. "ഇപ്പോൾ അറ്റകുറ്റ പണി നടത്തി കൈമാറിയ വാഹനങ്ങളിൽ നമ്പർ 13 ഇല്ല" എന്നത് ഒരു വല്യ കാര്യമല്ല. ഏതെങ്കിലും മന്ത്രി ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഏത് കാറിലും നമ്പർ 13 ഘടിപ്പിക്കാവുന്നതേ ഉള്ളു. ഒരപേക്ഷ കൊടുത്താൽ ഏത് പ്രൈവറ്റ് കാറിലും മന്ത്രിമാർക്ക് സ്റ്റേറ്റ് കാർ നമ്പർ ഘടിപ്പിക്കാം.
ഒന്നാം പിണറായി വിജയൻ സർക്കാരിൽനിന്നും ബന്ധു നിയമന വിവാദത്തെ തുടർന്ന് ആദ്യം രാജിവെച്ചത് സാനഡുവിൽ താമസിച്ചിരുന്ന EP ജയരാജനാണ്. പിന്നീട് മന്ത്രിസഭയിൽ തിരിച്ചുവന്ന EP.ജയരാൻ ഇത്തവണ നിയമ സഭയിൽ ഇല്ല. പൗർണമിയിൽ താമസിച്ച C.രവീന്ദ്രനാഥ് ഇത്തവണ നിയമസഭയിൽ ഇല്ല. G.സുധാകരൻ ഇത്തവണ മത്സരിച്ചില്ല. നിളയിൽ താമസിച്ച ശ്രീമതി ടീച്ചർ നിയമ സഭയിലുണ്ട് മന്ത്രിസഭയിൽ ഇല്ല. അബ്‌ദു റബ്ബ് പേരുമാറിയ ഗ്രേസിൽ താമസിച്ച സുനിൽകുമാർ ഇത്തവണ നിയമസഭയിൽ ഇല്ല. ഇതൊക്കെ ആ വീടുകളുടെ രാശി പ്രശ്നംകൊണ്ടാണോ? അതോ പാർട്ടി തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണോ?
തോമസ് ഐസക്കിന് മുൻപ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചത്, ഇനി മത്സരിക്കാനില്ല എന്ന് പ്രഘ്യാപിച്ച ആര്യാടൻ മുഹമ്മദ് ആയിരുന്നു. 5 കൊല്ലവും പൂർത്തിയാക്കിയാണ് പോയത്. 2001 മുതൽ 2005 വരെ AK.ആൻറണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും ഉണ്ടായിരുന്ന കുഞ്ഞാലികുട്ടി 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ KT.ജലീലിനോട് തോറ്റത് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചതിനാൽ ആല്ല. 2011 മുതൽ 2016 വരെ ക്ലിഫ് ഹൗസിൽ താമസിച്ച ഉമ്മൻ ചാണ്ടിക്ക് തുടർ ഭരണവും കിട്ടിയില്ല ഇത്തവണത്തെ ഭരണവും കിട്ടിയില്ല ഇത് ക്ലിഫ് ഹൗസിൻറെ രാശി പ്രശ്നം കൊണ്ടാണോ? പെരിയാറിൽ താമസിച്ച AC മൊയ്തീൻ നിയമസഭയിൽ സഭയിലുണ്ട് മന്ത്രിസഭയിൽ ഇല്ല. അതുപോലെ കടകമ്പള്ളി, MM മണി, E.ചന്ദ്രശേഖരൻ.
ഇത്തവണ 13 ആം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിക്കുന്നത് CPI-M Pപ്രസാദാണ്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഗതാഗത വകുപ്പ് മാന്ത്രി ആൻ്റണി രാജുവിനാണ് മൻമോഹൻ ബംഗ്ളാവ്. ഇത് അറിയാത്ത ഒരാൾ അല്ല മനോരമയുടെ ലേഖകൻ. പിന്നെ ഓരോരോ കീഴ്വഴക്കങ്ങൾ ആവുമ്പോൾ ചെയ്തതല്ലേ പറ്റു. സമൂഹത്തിൽനിന്ന് ഒരിക്കലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിട്ട് പോകരുത് എന്ന ഒറ്റ ചിന്തയാണ്, പുതിയ മന്ത്രിമാർക്ക് വാഹന നമ്പറും വീടുകളും അനുവദിക്കുന്നതിന് മുൻപുള്ള ഇത്തരം വാർത്തകൾ.
No comments