Header Ads

Header ADS

ഞാനും ആവർത്തിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യൂ - പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റിലായിരുന്നു. കോവിഡ് മഹാമാരി കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതായിരുന്നു പോസ്റ്ററിലെ ആരോപണം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയ്‌ത്ര ട്വിറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ്  പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. "ഞാനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു" എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചതിന് ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്ററുകള്‍ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. മറ്റൊരാള്‍ക്കു വേണ്ടിയാണ് പോസ്റ്റര്‍ പതിച്ചതെന്ന് പിടിയിലായ ഒരാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാള്‍ പറഞ്ഞു.
ഇതിനിടെ കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലും ദേശീയ വാക്‌സിന്‍ നയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡല്‍ഹി പോലീസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി.

പ്രദീപ്കുമാര്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡല്‍ഹി പോലീസിനോട് എഫ്‌ഐആര്‍ റദ്ദാക്കാനും നടപടിയെടുക്കരുതെന്നും നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.


In Delhi, 15 people were arrested for spreading posters against Prime Minister Narendra Modi citing the failure to handle the kovid. The poster alleged that the Modi government had failed to deal with the Kovid pandemic. Actor Prakash Raj is on the scene protesting the incident.

Why was the vaccine to be given to our babies given to foreign countries? That was the content of the poster. Trinamool Congress MP Mahua Moitra had tweeted the same question on the poster. Prakash Raj protested by retweeting this tweet. Prakash Raj added, "I also ask, arrest me too." 

No comments

Powered by Blogger.