Header Ads

Header ADS

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു


എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

കരുണം എന്ന സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ സാവിത്രി അന്തർജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവർ മക്കളാണ്.

1941 ൽ കിരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകനായാണ് ജനനം. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകൾ. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Writer, actor and scriptwriter Madamb KunjuKuttan (81) passed away. The end came while Thrissur ashwini was being treated for covid at the hospital.Old age had natural ailments. Kovid was confirmed during an examination when he was admitted to the hospital the previous day following a fever.

Karunam has been awarded the National Film Award for Best Screenplay and the Kerala Sahitya Akademi Award. The late Savitri Is Antarjana's Wife. Hasina and Jasina are children.

No comments

Powered by Blogger.