Header Ads

Header ADS

ഗൗരിയും ടി.വി യും - മലയാളത്തിന്റെ മന്ത്രി ദമ്പതികൾ

കേരള രാഷ്​ട്രീയത്തിലെ ഏക മന്ത്രി ദമ്പതികളായിരുന്നു ഗൗരിയമ്മയും ടി.വി. തോമസും. 1957ലെ ആദ്യ ഇ.എം.എസ്​ മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ വകുപ്പും ടി.വി. തോമസ്​ വ്യവസായ, തൊഴിൽ വകുപ്പുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്​.

താൻ ഒരിക്കലും അങ്ങോട്ടു​ കയറി ടി.വിയെ പ്രണയിക്കുകയായിരുന്നില്ലെന്ന്​ ഗൗരിയമ്മ പിന്നീട്​ വെളിപ്പെടുത്തിയിട്ടുണ്ട്​. ഒരേ പാർട്ടിയിൽ, ഒരേ ആദർശത്തിന്റെ കാറ്റും കോളുമേറ്റ്​ പരസ്​പരം തോന്നിയ ഇഷ്​ടമായിരുന്നു അവരുടേത്​. രാഷ്ട്രീയ ആദർശത്തിൽ അൽപം വ്യതിയാനമുണ്ടായപ്പോൾ ആ ബന്ധം അവസാനിക്കുകയും ചെയ്​തു.


അതിനുമുമ്പ്​ ആരുമറിയാതെ തിരുനെൽവേലിയിൽ രജിസ്​റ്റർ വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും സ്​പെഷൽ മാരേജ്​ ആക്​ട്​ പ്രകാരം ഒരു മാസം മുമ്പേ നോട്ടീസ്​ നൽകി മാത്രമേ ചെയ്യാനാവൂ എന്നറിയുന്നത്​. അതോടെയാണ്​ പ്രണയരഹസ്യം പരസ്യമാകുന്നത്​. 1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ്​ സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു.


ടി.വി. തോമസി​ന്റെ അന്ത്യനിമിഷങ്ങളിൽ കൂടെയില്ലാതെ പോയതി​ന്റെ ദുഃഖം ഗൗരിയമ്മയിൽനിന്നും ഒരിക്കലും വിട്ട്പോയിരുന്നില്ല. പിന്നീട് രോഗാതുരനായി ബോംബെയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ടി.വിയെ കാണാൻ പാർട്ടി അനുമതി വാങ്ങിയാണ് ഗൗരിയമ്മ​ പോയതും തുടർന്ന് രണ്ടാഴ്​ചയോളം ബോംബെയിലെ ആശുപത്രിയിൽ ടി.വിയെ പരിചരിക്കുകയും ചെയ്തു.

ആന്ന് പിരിയാൻ നേരം അദ്ദേഹം ഒരുപാട്​ കരഞ്ഞെന്ന്​ ഗൗരിയമ്മ ഓർക്കുന്നു. പിന്നീട്​ കാണാനായില്ല. 1977 മാർച്ച്​ 26ന്​ ടി.വി മരിച്ചു. തിരുവനന്തപുരത്ത്​ മൃതദേഹം കാണാൻ മാത്രമാണ്​ പോയത്​. മൃതദേഹം മൂടിയിരുന്ന തുണി നീക്കി അവസാനമായി ആ മുഖമൊന്ന്​ കണ്ടു. ചാത്തനാ​ട്ടെ വീട്ടിലേക്ക്  മൃതദേഹം കൊണ്ടുവരണമെന്ന്​ ആഗ്രഹിച്ചിരു ​ന്നെങ്കിലും സാധിച്ചില്ല എന്നും ഗൗരിയമ്മ പിന്നീട്​ പറഞ്ഞു. ത​ന്റെ പിൻമുറ കാക്കാൻ മക്കളില്ലാതെ പോയത്​ ഗൗരിയമ്മയുടെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമായിരുന്നു.


Gauri Amma and TV Thomas were the only minister couple in Kerala politics. In the first EMS cabinet of 1957, Gauriamma was the minister of  revenue department and T.V. Thomas was managed by the Department of Industry and Labour.

No comments

Powered by Blogger.