രാജ്യത്ത് എല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു
ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധയ്ക്ക് പുറകെ രാജ്യത്ത് എല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ സ്ഥിരീകരിച്ച ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധയേക്കാൾ ഗുരുതരമാണ് എല്ലോ ഫംഗസ് ബാധ. പഴകിയ ഭക്ഷണം, വൃത്തി ഹീനമായ വസ്ത്രം മാസ്ക് എന്നിവയുടെ ഉപയോഗമാണ് എല്ലോ ഫംഗസ് ബാധയ്ക്ക് കാരണമായി കണക്കാക്കുന്നത്. യെല്ലോ ഫംഗസ് ബാധിച്ച രോഗികൾ അലസതയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് , വിശപ്പ് കുറവാണ് അല്ലെങ്കിൽ വിശപ്പില്ലയ്മ, ശരീരഭാരം കുറയുന്നു. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും അപകടകരമാണ് ഈ രീതിയിലുള്ള ഫംഗസ്. എല്ലോ ഫംഗസ് ബാധിച്ച രോഗി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായ പോഷകാഹാരക്കുറവ്, അവയവങ്ങളുടെ പ്രവർത്തന ക്ഷമത കുറയൽ, കാഴ്ച മുങ്ങുന്നത് എന്നിവയ്ക്ക് എല്ലോ ഫംഗസ് കാരണമാകുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വെളുത്ത ഫംഗസ് ശ്വാസകോശത്തെയും കറുത്ത ഫംഗസ് തലച്ചോറിനെയും ലക്ഷ്യം വയ്ക്കുമ്പോൾ എല്ലോ ഫംഗസ് രണ്ട് അവയവങ്ങളെയും ബാധിക്കുന്നുവെന്ന് ഗാസിയാബാദിലെ ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ. ബി.പി ത്യാഗി പറഞ്ഞു. ചിലതരം മൃഗങ്ങളിൽ ഇതുവരെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു ഫംഗസും മുമ്പ് ഒരു മനുഷ്യനിൽ കണ്ടെത്തിയിട്ടില്ലെന്നും ത്യാഗി പറഞ്ഞു. എല്ലോ ഫംഗസിനെതിരെയുള്ള ചികിത്സക്കായി ആന്റിഫംഗൽ കുത്തിവെപ്പായ ആംഫോട്ടെറിസിൻ ബി യാണ് ഡോക്ടർമാർ ഇപ്പോൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്പതായി.
No comments