Header Ads

Header ADS

ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേൾക്കൂ, അവരെ വിശ്വസിക്കൂ - പൃഥ്വിരാജ്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ സഘ് പരിവാർ അജണ്ടകൾക്കെതിരെ പ്രധിഷേധം ശക്തമാവുമ്പോൾ നടൻ പൃഥ്വിരാജും പ്രതിഷേധവും ദവീപ് നിവാസികളുടെ ആശങ്കകളുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാവണന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്നവരാണ്.. ഒരു ജനതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള, സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയിലേക്കുള്ള മാർഗമാവും? ആസന്നമായ പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ ദ്വീപിന്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്ന നടപടികൾ എങ്ങിനെ സുസ്ഥിര വികസനമുണ്ടാക്കും? പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ച്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം. 

ലക്ഷദ്വീപ്.

മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടത്തിയ ഒരു സ്കൂൾ ഉല്ലാസയാത്രയിൽ നിന്നാണ്. വളരെ വ്യക്തമായ ഹരിത നീല ജലത്തെയും  തടാകങ്ങളെയും കുറിച്ച് ഞാൻ ആശ്ചര്യത്തോടെ ഓർക്കുന്നു. വർഷങ്ങൾക്കുശേഷം, സച്ചിയുടെ "അനാർക്കലി"സിനിമയുടെ ക്രൂവിന്റെ ഭാഗമായി ഞാൻ തിരികെ ദ്വീപിലേക്ക് എത്തി.

ഞാൻ കവരത്തിയിൽ  2 മാസം ചെലവഴിച്ചു, ഒപ്പം ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാവുന്ന നല്ല ഓർമ്മകളും നല്ല സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വർഷം മുമ്പ് ഞാൻ വീണ്ടും സിനിമയുമായി ദ്വീപിലേക്ക് പോയി, ഞാൻ  സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസുകൾ ചിത്രീകരിക്കാൻ ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മളവുമായ ഹൃദയമുള്ള ആളുകൾ ഇല്ലായിരുന്നുവെങ്കിൽ  സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ദ്വീപിലെ എനിക്കറിയാവുന്നതും  അറിയാത്തതുമായ ആളുകളിൽ നിന്ന് വളരെ നിരാശാജനകമായ സന്ദേശങ്ങൾ  ലഭിക്കുന്നു, അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധയിലേക്ക് എത്തിക്കാൻ  എന്നാൽ  കഴിയുന്നത് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചിലപ്പോൾ അപേക്ഷിക്കുകയും ചെയ്യുന്നു. ഞാൻ പോയി ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാൻ ഉദ്ദേശിക്കുന്നില്ല, എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ “പരിഷ്കാരങ്ങൾ” തികച്ചും വിചിത്രമെന്ന് തോന്നുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച്  വായിക്കാൻ  താൽപ്പര്യമുള്ളവർക്ക് അവ ഇപ്പോൾ ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാണ്.

എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ, എനിക്കറിയാവുന്ന ദ്വീപുവാസികളാരും, അല്ലെങ്കിൽ എന്നോട് സംസാരിച്ചവരാരും ദ്വീപിൽ ഇപ്പോൾ  സംഭവിക്കുന്നത്തിൽ സന്തോഷവാന്മാരല്ല എന്നതാണ്. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാവണന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്നവരാണ്.. ഒരു ജനതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള, സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയിലേക്കുള്ള മാർഗമാവും? ആസന്നമായ പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ ദ്വീപിന്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്ന നടപടികൾ എങ്ങിനെ സുസ്ഥിര വികസനമുണ്ടാക്കും?

നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്, എന്നാൽ അതിൽ കൂടുതൽ വിശ്വാസം ജനങ്ങളിലാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ, ആ നിയമനങ്ങളിൽ അവർക്ക് ഒന്നും പറയാൻ കഴിയുമായിരിക്കുമ്പോൾ, അവർ അത് ലോകത്തിൻ്റെയും  അവരുടെ ഗവൺമെണ്ടിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരുകായും, പ്രതികരിക്കുകയും അതല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു.

അതിനാൽ, ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണത്, അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നത്.

 

No comments

Powered by Blogger.