അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിച്ചു, കെ ബാബുവിൻ്റെ വിജയം അസാധുവാക്കാൻ എം സ്വരാജ് ഹൈക്കോടതിയിൽ
തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പിലെ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. ബാബു ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ ഹർജിയിലെ വാദം.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അത് അയ്യപ്പന്‍റെ തോൽവി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പൻ്റെ പേര് ഉപയോഗിച്ചു എന്നും ഹർജിയിലുണ്ട്.
കെ ബാബുവിൻ്റെ വിജയം അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും, 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി അംഗീകരിച്ചാൽ സ്വരാജിനെ വിജയി ആയി പ്രഖ്യാപിക്കുകയും ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്യപ്പെടുകയും ചെയ്യും.
CPM leader and former Tripunithura MLA M Swaraj on Tuesday approached the Kerala High Court seeking to declare the election of Congress candidate K Babu from the constituency null and void. The petitioner alleged that K Babu canvassed votes in the name of Lord Ayyappa which was a violation of the election code of conduct. On March 30, during an election campaign, K Babu and other congress leaders campaigned urging Hindu voters to defeat M Swaraj as he spoke against Lord Ayyappa.
No comments