Header Ads

Header ADS

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന - ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കണമെന്ന് പ്രതികള്‍

ഐ എസ് ആർ ഒ ചാരക്കേസ് അന്വേഷിച്ച സി ബി ഐ ഡി ഐ ജി രാജേന്ദ്രനാഥ് കൗൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങൾ പരിശോധിക്കണമെന്ന ആവശ്യപെട്ട്  ഗൂഢാലോചനക്കേസ് പ്രതികളായ എസ് വിജയനും തമ്പി എസ് ദുർഗാദത്തും ഹൈക്കോടതിയിൽ. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. നമ്പി നാരായണനും ഈ ഉദ്യോഗസ്ഥർക്കും ഇടയിലുണ്ടായ ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കാലയളവിൽ നമ്പി നാരായണനും രാജേന്ദ്രനാഥ് കൗളും അന്നത്തെ സൗത്ത് സോൺ ഐ ജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയും ഉൾപ്പെടുന്ന ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്നു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കിക്കൊണ്ടാണ് ഈ ആവശ്യം ഉയർത്തിയത്. 2004ൽ നമ്പി നാരായണനും മകനും തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ അന്നത്തെ സിബിഐ ഡി ഐ ജി, അഞ്ജലി ശ്രീവാസ്തവ എന്നിവർക്കായി ഭൂമി കൈമാറ്റം നടത്തിയെന്നാണ് ആരോപണം. ഐഎസ്ആർഒ കേസ് അന്വേഷണത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ചാരക്കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായ ശ്രീവാസ്തവയുടെ ഭാര്യയും നമ്പി നാരായണനുമായി ഇടപാടു നടത്തുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന്  ഹർജിക്കാരൻ്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ ആവശ്യപ്പെട്ടു.

അതേസമയം ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയുടെ പരിധിയിൽ ഇത്തരം വസ്തുതകൾ വരില്ലെന്നു കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റൻ്റ്  സോളിസിറ്റർ ജനറൽ പി വിജയകുമാർ അറിയിച്ചു. കൂടുതൽ വസ്തുതകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിയുടെ ശ്രദ്ധയിലാണുപെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിർദേശപ്രകാരം നടത്തുന്ന അന്വേഷണമാണിത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണ് അറസ്റ്റുണ്ടാകുന്നതെന്നും ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റൻ്റ്  സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

കേസിൽ സിബിഐയുടെ നിർദേശപ്രകാരം ഹാജരായി മൊഴി നൽകിയപ്പോൾ ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്വീകരിച്ചില്ലെന്നു ഹർജിക്കാരൻ വ്യക്തമാക്കി. റോ, ഐ ബി, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അടക്കം പങ്കെടുത്ത യോഗത്തെ തുടർന്നാണു നമ്പി നാരായണനെ അറസ്റ്റുചെയ്തതെന്നും നമ്പി നാരായണൻ്റെ അറസ്റ്റിൽ പങ്കില്ലെന്നും ഹർജിക്കാർ അറിയിച്ചു. കേസിലെ നാലാം പ്രതിയായ മുൻ ഡിഐജി വിചാരണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയും അനുബന്ധ രേഖയായി മുൻകൂർ ജാമ്യാപേക്ഷയിൽ ചേർത്തിട്ടുണ്ടെന്നും ഹർജിക്കാർ അറിയിച്ചു. രേഖകൾ പരിശോധിച്ചശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ ഇവ പ്രസക്തമാണോയെന്നു തീരുമാനിക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അശോക് മേനോൻ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ISRO conspiracy case accused S Vijayan and Thampi S Durgadat in the Kerala High Court sought a look into the property information of the officials, including CBIDIG Rajendranath Kaul, who investigated the ISRO espionage case. The demand was made in the court while considering the anticipatory bail of the duo. It has also demanded an inquiry into the land deals between Nambi Narayanan and these officials.

Meanwhile Assistant Solicitor General P Vijayakumar, appearing for the Central Government, said such facts would not come under the purview of the anticipatory bail in the High Court. He said that if there are more facts, it should be brought to the notice of the investigating agency. This is an inquiry conducted on the directions of the Supreme Court. 

Justice Ashok Menon, who clarified that after examining the documents, he would decide whether these were relevant in the anticipatory bail, moved the matter to Monday.

No comments

Powered by Blogger.