Header Ads

Header ADS

പുതിയ ബൊലേറോ നിയോ എത്തി


മഹീന്ദ്ര ബൊലേറോ നിയോ എന്നത് TUV300 പൂർണമായും അപ്ഡേറ്റ് ചെയ്ത്  ബിഎസ് 6 100 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് വരുന്നത്.

മഹീന്ദ്ര ബൊലേറോ നിയോയുടെ ഇന്ത്യയിലെ വില 8.48 ലക്ഷം രൂപയിലാണ്  (എക്സ്ഷോറൂം) ആരംഭിക്കുന്നത് . ബൊലേറോ ശ്രേണിയിൽ കൂടുതൽ  വേരിയെൻ്റ്കൾ  കൊണ്ടുവരാനായി ടിയുവി 300 ആണ് മഹീന്ദ്ര ബൊലേറോ നിയോയായി അപ്ഗ്രേഡ് ചെയ്ത 100 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ ലഭ്യമാക്കുന്നത്. സ്റ്റാൻഡേർഡ് ബൊലേറോയേക്കാൾ കൂടുതൽ പ്രീമിയം ആഗ്രഹിക്കുന്നവർക്ക് ബൊലേറോ നിയോ ശ്രേണിയിലേക്ക് വരാം. TUV300ൻ്റെ അതേ 1.5 ലിറ്റർ 3-സിലിണ്ടർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോ നിയോയിൽ നൽകിയിരിക്കുന്നത്.

മന്ദഗതിയിൽ വിറ്റുപോകുന്ന TUV300യുടെ തലവര മാറ്റാനുള്ള ശ്രമത്തിലാണ്  മഹീന്ദ്ര ഇപ്പോൾ സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിൽ  പുതിയ മഹീന്ദ്ര ബൊലേറോ നിയോയെ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും വിജയകരമായ ഉൽ‌പ്പന്നങ്ങളിലൊന്നായ ബൊലേറോ അവരുടെ ബ്രെഡ് ആൻഡ് ബട്ടർ ഉൽ‌പന്നമാണ്. വാസ്തവത്തിൽ, ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയുള്ള എസ്‌യുവിയാണ് ബൊലേറോ.


മഹീന്ദ്ര ബൊലേറോ നിയോ - വേരിയെൻ്റ്കളും വിലയും

N4, N8, N10, N10 (O) എന്നീ നാല് വേരിയെൻ്റ്കളിൽ ബൊലേറോ നിയോ ലഭ്യമാണ്. ടോപ്പ്-സ്പെക്ക് എൻ 10 (ഒ) വേരിയെൻ്റ്ൻ്റെ വില മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടിസ്ഥാന N4 വേരിയെൻ്റ്ന് 8.48 ലക്ഷം രൂപ (എക്സ്ഷോറൂം) മുതൽ വിലകൾ ആരംഭിക്കുന്നു. ആദ്യത്തെ മൂന്ന് വേരിയെൻ്റ്കളുടെ വിലകൾ.

വേരിയൻറ്     വില (എക്സ്-ഷോറൂം)
N4                         8.48 ലക്ഷം രൂപ
N8                         9.48 ലക്ഷം രൂപ
N10                       9.99 ലക്ഷം രൂപ


No comments

Powered by Blogger.