Header Ads

Header ADS

മഹീന്ദ്ര #XUV7OO ഇന്നെത്തും

മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവി മോഡലായ എക്സ്‌യുവി700ൻ്റെ അവതരണംഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. മഹീന്ദ്രയുടെ പുത്തൻ ലോഗോ പേറുന്ന ആദ്യ മോഡലായാണ് എക്സ്‌യുവി700ന്റെ വരവ്. കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര പുതിയ ലോഗോ പുറത്തിറക്കിയത്. 'ട്വിൻ പീക്സ്' എന്ന് മഹീന്ദ്ര പേരിട്ട് വിളിക്കുന്ന പുത്തൻ ലോഗോ മഹീന്ദ്രയുടെ പേരിലെ ആദ്യ ഇംഗ്ലീഷ് അക്ഷരമായ M നെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതാണ്. 

 

എക്സ്‌യുവി500ൽ നിന്നും അടിമുടി മാറ്റങ്ങളുമായാണ് എക്സ്‌യുവി700ന്റെ വരവ്.  ഇത് തന്നെയാണ് മറ്റൊരു പേര് തന്നെ പുത്തൻ എസ്‌യുവിയ്ക്ക് നൽകാൻ മഹീന്ദ്രയെ പ്രേരിപ്പിച്ചത്. തികഞ്ഞ സ്‌പോർട്ടി സ്വഭാവമുള്ള ഡിസൈൻ ആയിരിക്കും പുത്തൻ എസ്‌യുവിക്ക് എന്ന് മഹീന്ദ്ര ഇതുവരെ പുറത്ത് വിട്ട ടീസർ വിഡിയോകളിൽനിന്ന് മനസിലാക്കുന്നത്. C ഷെയ്പ്പിൽ ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‍ലൈറ്റ്, സ്മാർട്ട്  ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വ്യത്യസ്തമായ ഗ്രിൽ, ഷാർപ്പായ ടെയിൽ ലാംപ്, പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവ പുറത്തും ആമസോൺ അലെക്സ, 3D സറൗണ്ട് ഓഡിയോ സിസ്റ്റം, മഹിന്ദ്ര വികസിപ്പിച്ച ഡ്രെനോക്സ് എന്ന പുത്തൻ കാർ  ഇൻ്റെലിജൻസ് സംവിധാനം എന്നിവ  മഹീന്ദ്ര എക്സ്‌യുവി700യിൽ ഇടം പിടിക്കും. അതെ സമയം എക്സ്‌യുവി700യുടെ പുറം രൂപം പിൻഗാമിയായ എക്സ്‌യുവി500ൽ നിന്നും ഉരുത്തിരിഞ്ഞതാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. അഡ്രിനോക്സ് സോഫ്റ്റ്‌വെയർ സംവിധാനമാണ് XUV7OO യുടെ മൊത്തം നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്നത്. അഡ്രിനോക്സ് ആമസോൺ അലെക്‌സയുമായി ചേർന്നാണ് XUV7OOയിൽ പ്രവർത്തിക്കുന്നത്. 


മഹീന്ദ്ര ചകാന്‍ പ്ലാൻ്റിന് സമീപത്തുനിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. XUV7OOയുടെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഗോള്‍ഡ് ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ ചിത്രമാണ് പുറത്തായത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റുകള്‍ നല്‍കിയുള്ള ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, ബമ്പറിലേക്ക് ഇറങ്ങി നല്‍കുന്ന എന്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്പടിയിലുള്ള ഫോഗ് ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശം അലങ്കരിക്കുന്നത്. 

വശങ്ങളുടെ ഡിസൈന്‍ മുന്‍ഗാമിക്ക് സമമാണ്. എന്നാലും അലോയി വീല്‍, റിയര്‍വ്യൂ മിറര്‍ എന്നിവയില്‍ പുതുമ നിഴലിക്കുന്നുണ്ട്. പിന്‍ഭാഗത്താണ് ഏറെ മാറ്റം സംഭവിച്ചിട്ടുള്ളത്. സ്പ്ലിറ്റ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, എഡ്‍ജുകളുള്ള ടെയ്ല്‍ഗേറ്റ്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റുമുള്ള ബമ്പര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയവ നല്‍കിയാണ് XUV7OOയുടെ പിന്‍ഭാഗം അലങ്കരിക്കുന്നത്. 

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ ‘ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍’ വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവര്‍ക്ക് അലേര്‍ട്ട് നല്‍കുന്നതുമായ സംവിധാനം ഉള്‍പ്പെടെയുള്ള ഫീച്ചഫുകളുമായിട്ടാണ് വാഹനത്തിന്‍റെ വരവ്. സ്റ്റിയറിംഗ് വീല്‍ ചലനത്തിലെ ക്രമക്കേടും കാറിന്റെ ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുക. ഡ്രൈവര്‍ക്ക് ഒരു ഇടവേളയെടുത്ത് കാര്‍ നിര്‍ത്താനുള്ള മുന്നറിയിപ്പ് ശബ്ദവും പ്ലേ ചെയ്യും.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) XUV7OOല്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവയും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മഹീന്ദ്ര എക്സ് യു വി 700 എസ്യുവിയുടെ സവിശേഷതയാണ്. ഇവയെല്ലാം മാഹിദ്രയുടെ അഡ്രിനോക്സ് ഇന്നാലിജൻ്റ്  സിസ്റ്റം ആമസോൺ അലെക്‌സയുമായി ചേർന്നാണ് XUV7OOയിൽ പ്രവർത്തിപ്പിക്കുന്നത്. 

സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഓട്ടോ ബുസ്റ്റര്‍ ഹെഡ്‌ ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നൽകിയേക്കും. ആദ്യമായാണ് XUV7OO ഉള്‍പ്പെടെയുന്ന എസ് യു വി ശ്രേണിയില്‍ സ്‍മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്‍മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിൻ്റെ സഹായത്തോടെ വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്‍താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകും.

മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും. 12 ലക്ഷം മുതലാണ് വില.

The presentation of Mahindra's new flagship SUV model, the XUV700, will be held at 4 pm today. The XUV700 comes as the first model to carry Mahindra's brand new logo. Mahindra released the new logo last day. The brand new logo, named 'Twin Peaks' by Mahindra, is based on the first English letter M in Mahindra's name.

The XUV700 comes with changes from the XUV500. This is what prompted Mahindra to give another name to the brand new SUV. Mahindra's teaser videos so far show that the brand new SUV will be a perfect sporty design. The Mahindra XUV700 will feature headlights with daytime running lamps in C shape, smart flush door handles, a different grille, sharp tail lamp and brand new design alloy wheels outside, amazon alexa, 3D surround audio system and a brand new car intelligence system called Adrenox developed by Mahindra. At the same time, it can be understood at first glance that the outer form of the XUV700 is derived from the successor XUV500. The total controls of XUV7OO are handled by the Adrenox software system. Adrenox works with Amazon Alexa in XUV7OO

No comments

Powered by Blogger.