Header Ads

Header ADS

താലിബാൻ സ്ഥാപകൻ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് അഫ്ഗാൻ പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് നയിക്കും. താലിബാൻ സ്ഥാപകൻ മുല്ലാ ഉമറിനൊപ്പം പ്രവർത്തിച്ച അഖുന്ദ്, മുൻ താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. താലിബാൻ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുൽ ഗനി ബറാദർ ആണ് ഒന്നാം ഉപപ്രധാനമന്ത്രി. മൗലവി ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകും.

                              

മുല്ലാ ഉമറിൻ്റെ മകൻ മുല്ലാ യാക്കൂബാണു പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവൻ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനി ആഭ്യന്തര മന്ത്രി. അമീർഖാൻ മുത്തഖി വിദേശകാര്യമന്ത്രിയും താലിബാൻ ദോഹ ഓഫിസ് ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് വിദേശകാര്യ സഹമന്ത്രിയുമാകും. എല്ലാ നിയമനങ്ങളും താൽക്കാലികമാണെന്ന് താലിബാൻ വക്താവ് പറഞ്ഞു.

താലിബാൻ്റെ അധികാര നിർണയ കൗൺസിൽ മേധാവിയായ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് ഇപ്പോൾ കാണ്ഡഹാറിലാണെന്നാണു സൂചന. മുൻപ് 1996 മുതൽ 2001 വരെയാണ് താലിബാൻ അഫ്ഗാൻ ഭരിച്ചത്. 

The Taliban have named Mullah Mohammad Hasan Akhund to lead their new interim government, nearly three weeks after the group seized control of the country.Mullah Akhund is on a UN sanctions list and is the longtime head of the Taliban’s powerful decision-making body Rehbari Shura, or leadership council. He was previously the foreign minister and then deputy prime minister during the Taliban’s last stint in power from 1996-2001.

At a press conference in Kabul on Tuesday, Taliban spokesman said Zabihullah Mujahid said Taliban co-founder Abdul Ghani Baradar would be Mullah Akhund’s deputy. Like many in the Taliban leadership, Mullah Akhund derives much of his prestige from his proximity to the movement’s reclusive first leader, Mullah Mohammad Omar. Akhund hails from Kandahar, the birthplace of the Taliban. A UN sanctions report described him as a “close associate and political adviser” to Omar.

No comments

Powered by Blogger.