Header Ads

Header ADS

മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണം; തമിഴ്നാടിനോട് മുഖ്യമന്ത്രി

ശക്തമായ മഴമൂലം നീരൊഴുക്ക് വർധിച്ചത് മൂലം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവിൽ നീരൊഴുക്ക് തുടർന്നാൽ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഡാമിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ 24 മണിക്കൂർ മുൻപ് കേരളത്തെ  അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളും ബലക്ഷയവും : യുഎൻ റിപ്പോർട്ട് പുറത്ത്


മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ജലനിരപ്പ് ശനിയാഴ്ച വൈകിട്ട് 136 അടിയായതായി തമിഴ്നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രതാ നിർദേശവും നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. എന്നാൽ ജലനിരപ്പ് 142 അടി എത്തിയതിനു ശേഷം മാത്രമേ തമിഴ്നാട് വെള്ളം പെരിയാറിലേക്കു തുറന്നുവിടാൻ സാധ്യതയുള്ളൂ.

No comments

Powered by Blogger.